തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമയാണ് 'മാളികപ്പുറം'. മാളികപ്പുറം എന്ന സിനിമയില്‍ ചെറിയ വേഷമാണെങ്കിലും മനോജ് കെ ജയന് അവതരിപ്പിച്ച കഥാപാത്രത്തിന് കയ്യടി ലഭിച്ചു. ഹനീഫ് എന്ന പോലീസ് കഥാപാത്രം സിനിമയുടെ അവസാനത്തില്‍ മാത്രമേ എത്തുന്നുള്ളൂ എങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് പോകുന്നില്ല. ഇപ്പോഴിതാ മനോജിന് നന്ദി പറഞ്ഞ് അഭിലാഷ് പിള്ള കുറിച്ചതാണ് വൈറലാകുന്നത്.
കുറിപ്പ് ഇങ്ങനെ:
'ക്ലൈമാക്സ് സീനില്‍ തത്വമസി പറഞ്ഞു കഴിഞ്ഞതും മനോജ് ഏട്ടനെ ഞാന്‍ പോയി കെട്ടി പിടിച്ചത് കണ്ണും മനസ്സും നിറഞ്ഞാണ് കാരണം അത്രക്ക് മനോഹരമായാണ് ആ ഡയലോഗ് ഡെലിവറി ചെയ്തത്, മുഴുവന്‍ സിനിമയെയും ഒരു സീന്‍ കൊണ്ട് പ്രേക്ഷകരെ മനസിലാക്കി കൊടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല എന്നാല്‍ പ്രകടനം കൊണ്ട് മനോജ് ഏട്ടന് അത് ഭംഗിയായി ചെയ്തു, CI ഹനീഫ് എന്ന കഥാപാത്രം ചെയ്യാന്‍ അയ്യപ്പന് വേണ്ടി ജീവിതം മാറ്റിവച്ച ജയവിജയന്മാരില് ജയന് സാറിന്റെ മകന് മനോജ് മതി എന്ന പ്രൊഡ്യൂസര്‍ ആന്റോ ചേട്ടന്റെ വാക്കുകള്‍ ശെരിവെച്ചതാണ് ക്ലൈമാക്സില്‍ തിയേറ്ററില്‍ കിട്ടിയ കൈയടി.'
Thank you മനോജ് ഏട്ടാ...'' എന്നാണ് അഭിലാഷ് കുറിച്ചത്. കുറിപ്പിനൊപ്പം അഭിലാഷ് മനോജ് കെ ജയനെനയും ടാഗ് ചെയ്തിട്ടുണ്ട്.
'മാളികപ്പുറ'ത്തില്‍ കുറച്ചു ഭാഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന താരമാണ് മനോജ് കെ ജയന്. പക്ഷേ സിനിമയിലെ കാമ്പുള്ള ഒരു കഥാപാത്രത്തെയാണ് മനോജ് അവതരിപ്പിച്ചത്.
സിനിമയുടെ ചിത്രീകരണത്തിനുടനീളം വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ സെറ്റില്‍ വിളമ്പിയിരുന്നുള്ളൂവെന്നും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവനന്ദ എന്ന ബാലതാരം ചിത്രത്തിന് വേണ്ടി 75 ദിവസം നോമ്പ് നോറ്റിരുന്നതായും അഭിലാഷ് മുന്‍പ് പറഞ്ഞിരുന്ന