മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മാളികപ്പുറത്തിനു പിന്നാലെ പുതിയ ചിത്രവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ചിത്രത്തിന്റെ കഥ ദേവനന്ദയോട് പറഞ്ഞെന്നും കഥാപാത്രത്തിനായി ദേവനന്ദ തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്നും അഭിലാഷ് പിള്ള കുറിച്ചു. പുതിയ ചിത്രത്തിന്റെ കഥ മൂകാംബിക ദേവീ ക്ഷേത്രത്തില്‍ വച്ചാണ് ദേവനന്ദയോട് പറഞ്ഞതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അഭിലാഷ് പിള്ള പങ്കുവച്ചു...
പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം അഭിലാഷ് പിള്ള സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയില്‍ വച്ച് പറഞ്ഞു കൊടുത്തു. ഇനിയുള്ള ദിവസങ്ങള്‍ അവള്‍ കഥാപാത്രത്തിലേക്കുള്ള യാത്രയിലായിരിക്കും.' എന്നായിരുന്നു അഭിലാഷ് പിള്ള സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ എത്തും എന്നും അഭിലാഷ് പിള്ള കുറിച്ചു.
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2024 ഓണത്തിന് തീയേറ്ററില്‍ എത്തിക്കുന്ന തരത്തിലാകും ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. മുഴുവന്‍ ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.
ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മാളികപ്പുറം. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടായെങ്കിലും നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രമായിരുന്നു ഇത്. അടുത്തിടെ മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.