Latest News

നീയിങ്ങനെ കറങ്ങി നടക്കാതെ അടുത്ത സ്‌ക്രിപ്റ്റ് എഴുത് മോനേ;  അമ്മക്ക് ഒരു മാറ്റവും ഇല്ല അന്നും ഇന്നും ഞാന്‍ എഴുതണം;രസകരമായ കുറിപ്പുമായി അഭിലാഷ് പിള്ള

Malayalilife
നീയിങ്ങനെ കറങ്ങി നടക്കാതെ അടുത്ത സ്‌ക്രിപ്റ്റ് എഴുത് മോനേ;  അമ്മക്ക് ഒരു മാറ്റവും ഇല്ല അന്നും ഇന്നും ഞാന്‍ എഴുതണം;രസകരമായ കുറിപ്പുമായി അഭിലാഷ് പിള്ള

മാളികപ്പുറംകേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തുമൊക്കെ ചിത്രം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം.ഇപ്പോഴിത ചിത്രത്തിന്റെ തിരക്കഥാകൃത്ത്  അഭിലാഷ്  പിള്ള പങ്കുവെച്ച ഒരു കുറിപ്പാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്

പണ്ട് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അമ്മ പറയും, നീയിങ്ങനെ സിനിമ കണ്ട് കറങ്ങി നടക്കാതെ പോയി എന്തേലും എഴുതി പഠിക്ക് മോനെയെന്നു. ഇന്ന് അതേ അമ്മ പറയുന്നു, നീയിങ്ങനെ കറങ്ങി നടക്കാതെ അടുത്ത സ്‌ക്രിപ്റ്റ് എഴുതു മോനെയെന്ന്. അമ്മയ്ക്ക് ഒരു മാറ്റവും ഇല്ല, അന്നും ഇന്നും ഞാന്‍ എഴുതണം. അമ്മയാണ് താരം'.- അഭിലാഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാളികപ്പുറം' നൂറു കോടിയിലധികം കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

 

abhilash pillai FB POST about mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES