കേരളത്തിലെ തിയേറ്ററുകളില്‍ നൊമ്പരമായി പെയ്തിറങ്ങിയ ചിത്രമായിരുന്നു ആകാശദൂത്. കേരളത്തിലെ മാത്രമല്ല അന്യഭാഷാ പ്രേക്ഷർക്ക് ഉൾപ്പടെ ഹൃദയത്തിൽ സ്പർശിച്ച സിനിമയാണ് ആകശദൂത്. ഒരു സിനിമ അയി കാണുന്നതിലുപരി അവരുടെ ജീവിതം യാഥാർഥ്യമായി കണ്ടവരാണ് പ്രേക്ഷകർ. അത്രമാത്രം ഈ സിനിമ ആളുകളിൽ മാറ്റം ഉണ്ടാക്കി. സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആകാശദൂത്. ഡെന്നീസ് ജോസഫ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി. മുരളി, മാധവി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കൂടാതെ ജഗതി ശ്രീകുമാർ, നെടുമുടി വേണു, എൻ.എഫ്. വർഗ്ഗീസ്, ബിന്ധു പണിക്കർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.1983-ൽ അമേരിക്കൻ ടെലിവിഷൻ ചിത്രമായ Who will love my Children ചില മാറ്റങ്ങളോടെ മലയാളത്തിൽ ആവിഷ്കരിക്കുകയായിരുന്നു. മനസ്സില്‍ ഇന്നും തീരാനൊമ്പരമായി നില്‍ക്കുന്ന ചിത്രമാണിത്. മാതാപിതാക്കളുടെ മരണത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട. നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിന്റെ അവസാനത്തിൽ കുട്ടികൾ മുഴുവൻ ഓരോ സ്ഥലത്താവും. പോളിയോ ബാധിച്ച കുട്ടിയെ ഏറ്റെടുക്കാനായി മാത്രം ആരും മുന്നോട്ട് വന്നില്ല. പ്രേക്ഷക മനസ്സില്‍ ഏറെ നൊമ്പരമായി നിന്നിരുന്നതും ഈ കുരുന്നായിരുന്നു. ഇന്നും ആ സിനിമ കണ്ടാൽ കരയാത്തതായി ആരുമില്ല.
കുഞ്ഞുങ്ങളെ വേറെ വഴി ഇല്ലാതെ പലയിടത്തായി ആകേണ്ടി വന്ന ഒരു 'അമ്മ. ആ അമ്മയെ പ്രേക്ഷകർ ഹൃദയത്തിൽ തന്നെയാണ് വയ്ക്കുന്നത്. ‘ഒരു വടക്കന്‍ വീരഗാഥ’ പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ മാധവി നായികയായി വേഷമിട്ടെങ്കിലും മലയാള സിനിമയില്‍ പൊതുവേയുള്ള ഒരു അന്ധവിശ്വാസമായിരുന്നു മാധവി ഒരു ഭാഗ്യമില്ലാത്ത നായികയാണ് എന്നുള്ളത്. മാധവി അഭിനയിച്ച ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയം കൊണ്ടുവരില്ല എന്ന സിനിമാക്കാരുടെ ചിന്തയെ പൊളിച്ചെഴുതി കൊണ്ടാണ് ‘ആകാശദൂത്’ എന്ന ചിത്രം മലയാള സിനിമയില്‍ ചരിത്ര വിജയമായത്. എല്ലാ പ്രേക്ഷകരും ഏറ്റെടുത്ത ഒരു ചിത്രമാണ് ആക്ഷാദൂത്. മേധാവിയെ ഈ ചിത്രത്ത്തിലൂടെ ഒട്ടേറെ പ്രശംസ തേടി വന്നു. 17 വർഷത്തോളമുള്ള തന്റെ അഭിനയ ജീവിതത്തിൽ തെലുഗു, തമിഴ്, മലയാളം, കന്നട ചിത്രങ്ങൾക്ക് പുറമേ ഹിന്ദി, ബംഗാളി, ഒറിയ ചിത്രങ്ങളിലും മാധവി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.
ഈ സിനിമയിൽ മൂത്തകുട്ടിയായി അഭിനയിച്ച വ്യക്തിയാണ് സീന ആന്റണി. ബാക്കി ഉള്ള കുട്ടികൾക്കു തണലായി, അമ്മയെ പോലെ നോക്കി സ്നേഹിച്ച മലയാളികൾ ഏറ്റെടുത്ത ചേച്ചി. ഭരതൻ സംവിധാനം ചെയ്ത തമിഴ് സിനിമയിലൂടെയായിരുന്നു സീനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പക്ഷേ പ്രേക്ഷകർക്കു ഇന്നും അറിയാവുന്നതു ആകാശദൂതിലെ മീനു ആയിട്ടാണ്. പ്രേക്ഷകർ ഇന്നും തിരിച്ചറിയുന്നത് മീനു ആയത് തന്നെയാണ്. താരത്തിന് പേരും പ്രശംസിയും നേടി കൊടുത്തതും ആ സിനിമയും കഥാപാത്രവും തന്നെയാണ്. ഈ സിനിമയ്ക് ശേഷം പഠിത്തത്തിലേക്ക് പോയി ഈ താരം. പിന്നീട് 2006 ലാണ് മിനിസ്ക്രീനിലേക്ക് വരുന്നത്. ആകാശവാണിയിൽ ന്യൂസ് റീഡറായും ജോലി ചെയ്യുന്നുണ്ടായിരുന്ന താരം അതിന്റെ ഇടവേളകളിലാണ് സീരിയൽ ചെയ്തത്. ഇപ്പോൾ സീരിയലുകളിൽ സജീവമല്ല താരം. കുടുംബവുമായി തിരുവന്തപുരത്തു താമസമാണ്.
സഹോദരങ്ങളെ ഓരോരുത്തരായി കൊണ്ടു പോകുമ്പോള്‍ ആരുമില്ലാതെ ഒറ്റയ്ക്ക് നിന്നിരുന്ന അന്നത്തെ റോണിയെ എല്ലാവര്ക്കും ഓര്മ കാണും. ആ സിനിമയിൽ എല്ലാരേയും കരയിപ്പിച്ചതും ഈ കുഞ്ഞിന്റെ അവസ്ഥയാണ്. ഒരു ബാലതാരമായി സിനിമയത്തിലെത്തിയ മാര്‍ട്ടിനാണ് റോണിയെ അവതരിപ്പിച്ചത്. ആകാശദൂതിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും മാര്‍ട്ടിന്‍ വേഷമിട്ടിരുന്നു. പിന്നീട് സിനിമകളിൽ കാണാതായ ഈ താരത്തിനെ പറ്റി നിരവധിപേർ അന്വേഷിച്ചെത്തി. മൂന്നാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കവെയാണ് മാര്‍ട്ടിന്‍ ആകാശദൂതില്‍ അഭിനയിച്ചത്. 1 മാസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞു താരം പഠിക്കാൻ പോയി. പിന്നീട് ചില സീരിയലുകളില്‍ വേഷമിട്ടിരുന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനാലാണ് പിന്നീട് സിനിമകളിൽ താരത്തിന് എത്താൻ കഴിയാത്തത്. മലയാളത്തില്‍ വന്‍വിജയമായ ആകാശദൂതിന്റെ തെലുങ്ക് പതിപ്പായ മാതൃ ദേവോ ഭവയിലും മാര്‍ട്ടിന്‍ വേഷമിട്ടിരുന്നു. താരത്തിന് ഇന്നും ഷൂട്ടിംഗ് സെറ്റിലെ പല സംഭവങ്ങളും ഓർമയുണ്ട്.
ബാക്കി രണ്ട് കുട്ടികളാണ് ടോണിയും പിന്നെ കൈകുഞ്ഞ് മോനുവും. ഇരുവരും പിന്നീട് സിനിമയിലേക് വരാതെ കുടുംബ ജീവിതത്തിൽ സന്തുഷ്ടരാണ്. പിന്നീട് പഠിത്തത്തിൽ ശ്രദ്ധ പുലർത്തി ഇരുവരും സിനിമയിൽ നിന്നും മാറി നിന്നു.