Latest News

മൂന്ന് മാസം നീണ്ട വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥിരാജ് മടങ്ങുന്നു; കേരളത്തില്‍ ബാക്കിയുള്ളത് പത്ത് ദിവസത്തെ ചിത്രീകരണം; ജോര്‍ദ്ദാനിലെ ലോക്കേഷന്‍ ചിത്രം പങ്ക് വച്ച് വീട്ടിലേക്ക് മടങ്ങുന്ന സന്തോഷം അറിയിച്ച് പൃഥിയും സുപ്രിയയും

Malayalilife
മൂന്ന് മാസം നീണ്ട വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥിരാജ് മടങ്ങുന്നു; കേരളത്തില്‍ ബാക്കിയുള്ളത് പത്ത് ദിവസത്തെ ചിത്രീകരണം; ജോര്‍ദ്ദാനിലെ ലോക്കേഷന്‍ ചിത്രം പങ്ക് വച്ച് വീട്ടിലേക്ക് മടങ്ങുന്ന സന്തോഷം അറിയിച്ച് പൃഥിയും സുപ്രിയയും

പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നീണ്ട മൂന്നുമാസത്തെ ചിത്രീകരണത്തിനാണ് ഇന്നലെ അവസാനമായത്. 'ഷെഡ്യൂള്‍ അവസാനിച്ചു വീട്ടിലേക്ക് തിരിച്ചുവരുന്നു' എന്ന തലക്കെട്ടോടുകൂടി ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പൃഥ്വിരാജ് പങ്കുവെച്ചു. ഫേസ്ബുക്കിലൂടെയാണ് ഷെഡ്യൂള്‍ അവസാനിച്ചുള്ള തിരിച്ചുവരവ് പൃഥ്വിരാജ് അറിയിച്ചത്.സുപ്രിയയും ഇക്കാര്യം പങ്ക് വച്ചിട്ടുണ്ട്

ഇനി കേരളത്തില്‍ പത്ത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്.
മാര്‍ച്ച് പതിനാറിനാണ് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പ്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്.  

ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തില്‍ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. 

2020-ലായിരുന്നു പൃഥ്വിയും സംഘവും 'ആടുജീവിത'-ത്തിലെ ജോര്‍ദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്.  ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ എ.ആര്‍ റഹ്‌മാന്‍ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ആടുജീവിതം. എ.ആര്‍ റഹ്‌മാന്‍ ജോര്‍ദാനിലെ ആടുജീവിതം ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തിയ കാര്യം പൃഥ്വിരാജ് അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം സുപ്രിയയും അല്ലിയും ജോര്‍ദ്ദാനിലെ ലോക്കേഷനില്‍ എത്തിയ വിശേഷം പങ്ക് വച്ചിരുന്നു.

Read more topics: # ആടുജീവിതം
aadujeevitham foreign schedule

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES