Latest News

അവിശ്വസനീയം;  ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരം നേടിയ ആര്‍ ആറിന് അഭിനന്ദനം നേര്‍ന്ന് എ  ആര്‍  റഹ്മാന്‍

Malayalilife
 അവിശ്വസനീയം;  ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരം നേടിയ ആര്‍ ആറിന് അഭിനന്ദനം നേര്‍ന്ന് എ  ആര്‍  റഹ്മാന്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ എസ് എസ് രാജമൗലി ചിത്രത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എ ആര്‍ റഹ്മാന്‍. അവിശ്വസനീയം എന്നാണ് ആര്‍ ആര്‍ ആറിന്റെ അവാര്‍ഡ് പ്രഖ്യാപന വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ആര്‍ആര്‍ആര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഗാനരചയിതാവ് എംഎം കീരവാണിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. മുഴുവന്‍ ഇന്ത്യക്കാരുടെയും ഫാന്‍സിന്റെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി എ ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു.

പതിനാല് വര്‍ഷത്തിന് ശേഷം തെന്നിന്ത്യന്‍ ചിത്രം ആര്‍ ആര്‍ ആറിലൂടെ ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരം ഇന്ത്യയിലെത്തിയത്്. ഇന്‍ക്രഡിബിള്‍, മാതൃകാപരമായ മാറ്റം. എല്ലാ ഇന്ത്യക്കാരുടെയും ആരാധകരുടെയും പേരില്‍ കീരവാണിയ്ക്കും എസ് എസ് രാജമൗലിയ്ക്കും ആര്‍ ആര്‍ ആര്‍ ടീമിനും അഭിനന്ദനങ്ങള്‍ എന്നായിരുന്നു പ്രശസ്ത സംഗീത സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചത്. ഗോള്‍ഡന്‍ ഗ്‌ളോബ് വേദിയില്‍ നാട്ടു നാട്ടുവിന് പുരസ്‌കാരം പ്രഖ്യാപിക്കുന്ന വീഡിയോ അടക്കമാണ് എ ആര്‍ റഹ്മാന്‍ കുറിപ്പ് പങ്കുവച്ചത്.

കീരവാണിയുടെ മകന്‍ കാല ഭൈരവ, രാഹുല്‍ സിപ്‌ളിംഗുഞ്ച് എന്നിവര്‍ ചേര്‍ന്നായിരുന്നു നാട്ടു നാട്ടു എന്ന സൂപ്പര്‍ഹിറ്റ് പാട്ടുപാടിയത്.2009ല്‍ സ്‌ളം ടോഗ് മില്യണര്‍ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്മാനായിരുന്നു ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരം ഇതിനുമുന്‍പ് ഇന്ത്യയില്‍ എത്തിച്ചത്. എന്നാല്‍ പൂര്‍ണമായും പ്രാദേശിക ഭാഷയിലുള്ള ഇന്ത്യന്‍ സിനിമയ്ക്ക് ഗോള്‍ഡന്‍ ഗ്‌ളോബ് ലഭിക്കുന്നത് ആര്‍ ആര്‍ ആറിലൂടെയാണ്. പ്രശസ്ത ഗായകരായ ടെയ്ലര്‍ സ്വിഫ്റ്റ്, ലേഡി ഗാഗ തുടങ്ങിയവരോട് മത്സരിച്ചാണ് കീരവാണി പുരസ്‌കാരം നേടിയത്.

a r rahman congratulates rrr team

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES