Latest News

നിവിന്‍ പോളി, റാം ചിത്രമായ ഏഴ് കടല്‍ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്ത്; സന്തോഷ് നാരായണനും യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്ന് ആലപിച്ച ഗാനം കേള്‍ക്കാം

Malayalilife
topbanner
 നിവിന്‍ പോളി, റാം ചിത്രമായ ഏഴ് കടല്‍ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്ത്; സന്തോഷ് നാരായണനും യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്ന് ആലപിച്ച ഗാനം കേള്‍ക്കാം

നിവിന്‍ പോളി നായകനായി  റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടല്‍ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്ന് ആലപിച്ച എഴേഴ് മലൈ  എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. 

വി ഹൗസ്  പ്രൊഡക്ഷന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന  ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ 'ബിഗ് സ്‌ക്രീന്‍  കോമ്പറ്റീഷന്‍' എന്ന മത്സര വിഭാഗത്തിലേക്കും 46 മത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'ബ്ലോക്ക്ബസ്റ്റേഴ്‌സ് ഫ്രം എറൗണ്ട് ദ വേള്‍ഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം  തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  

നിവിന്‍ പോളിക്ക് പുറമേ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്.നായികയായി എത്തുന്നത് അഞ്ജലി. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഏകാമ്പരം.

പേരന്‍പ്', 'തങ്കമീന്‍കള്‍', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

 മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍  ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉമേഷ് ജെ കുമാര്‍, ആക്ഷന്‍: സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി: സാന്‍ഡി, പിആര്‍ഒ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍.

Yezhezhu Malai Yezhu Kadal Yezhu Malai

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES