മമ്മൂട്ടി ചിത്രം പേരന്‍പിന് ശേഷം അടുത്ത റാം ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പുതിയ ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതുമുതല്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഇപ്പോഴിതാ 1 മിനുറ്റ് ദൈര്‍ഖ്യമുള്ള ഡബ്ബിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അഞ്ജലി, സൂരി, നിവിന്‍ പോളി എന്നിവര്‍ ഡബ്ബിങ്ങ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിവിന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവരുകയായിരുന്നു.
സെന്തമിഴ് അനായാസമായി സംസാരിക്കുന്ന നിവിന്‍ പോളിയെ വീഡിയോയില്‍ കാണാം. വീറും വാശിയുമൊടെ തന്റെ സംഭാഷണങ്ങള്‍ പറഞ്ഞ് അനായാസമായി നിവിന്‍ ഡബ്ബ് ചെയ്യുന്നത് കാണാം. അഞ്ജലിയുടെ ഡബ്ബിങ്ങില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് സൂരിയും ഡബ്ബിങ്ങ് ചെയ്യുന്നത് കാണാം. ചിത്രത്തിന്റെ ഡബ്ബിങ്ങ് പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്.
വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരിയുടെ അതിഗംഭീരമായ കഥാപാത്രമാവും ചിത്രത്തിലേന്നാണ് പുരതെക്കുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡബ്ബിങ്ങ് വീഡിയോ കാണുന്നതോടെ ചിത്രത്തിന്‍ മേലുള്ള പ്രതീക്ഷകള്‍ വാനോളം ഉയരുകയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. യുവന്‍ ശങ്കര്‍ രാജ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. .വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.കെ. ഏകാംബരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ. കുമാര്‍, എഡിറ്റിങ്- മതി വി.എസ്, കൊറിയോഗ്രഫി- സാന്‍ഡി, മേയ്ക്കപ്പ്- പട്ടണം റഷീദ്. പി ആര്‍ ഒ - ശബരി