നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രാമായണം സിനിമയില്‍ രാവണന്‍ ആകാനില്ലെന്ന് കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷ്. രണ്‍ബിര്‍ കപൂര്‍ രാമനായും ആലിയ ഭട്ട് സീതയായും വേഷമിടുന്ന ചിത്രത്തില്‍ യാഷ് രാവണനായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു.
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും രാമനും സീതയുമായി എത്തുന്ന ചിത്രത്തില്‍ രവണനാവാന്‍ യാഷിനെ സമീപിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
രാവണന്‍ വളരെ ചലഞ്ചിങ്ങായ കഥാപാത്രമാണെങ്കിലും യാഷ് നെഗറ്റീവ് വേഷത്തില്‍ എത്തുന്നത് കാണാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. രാവണ്‍ ഒരു ശക്തനായ കഥാപാത്രമാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ ആരാധകര്‍ ഇതില്‍ സന്തോഷിക്കില്ല'- ടീം അംഗങ്ങള്‍ പറയുന്നു.
തന്റെ ആരാധകരുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും അവരുടെ ഇഷ്ടത്തിനെതിരെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കില്ലെന്നും യാഷ് നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ചിത്രത്തില്‍ രാവണനായി ഹൃത്വിക് റോഷനെ സമീപിച്ചതായി വാര്‍ത്തള്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ സായ് പല്ലവി സീതയായി എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മഹേഷ് ബാബു, ദീപിക പദുക്കോണ്‍ തുടങ്ങിയ പ്രമുഖരെയും ചിത്രത്തിനായി സംവിധായകന്‍ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്