Latest News

37 കാരനായ യഷിനെ 52 കാരിയായ രമ്യകൃഷ്ണന്‍ തോല്‍പ്പിച്ചോ? വൈറലായി നടിയുടെ  ഡാന്‍സ്

Malayalilife
37 കാരനായ യഷിനെ 52 കാരിയായ രമ്യകൃഷ്ണന്‍ തോല്‍പ്പിച്ചോ? വൈറലായി നടിയുടെ  ഡാന്‍സ്

37 കാരനായ യഷിനെ 52 കാരിയായ രമ്യകൃഷ്ണന്‍ തോല്‍പ്പിച്ചോ?കന്നട സൂപ്പര്‍താരം യഷിനെ കടത്തിവെട്ടുന്ന ചടുലതയില്‍ നൃത്തം ചെയ്യുന്ന രമ്യകൃഷ്ണന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഒരേ സ്റ്റെപ്പുകള്‍ ചെയ്യുകയും പരസ്പരം പൊട്ടിച്ചിരിക്കുകയും കൂടുതല്‍ ആളുകളെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയുമാണ് താരങ്ങള്‍. 

സുമലതയുടെയും അന്തരിച്ച നടന്‍ അംബരീഷിന്റെയും മകന്‍ അഭിഷേകിന്റെ വിവാഹവേദിയില്‍ നിന്നുള്ളതാണ് വീഡിയോ. ഒരു കാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്നു രമ്യ കൃഷ്ണന്‍. നേരം പുലരുമ്പോള്‍, ആര്യന്‍, അനുരാഗി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സഖറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്. അതേസമയം 2022 ല്‍ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലാണ് യഷ് അവസാനമായി അഭിനയിച്ചത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയും ചെയ്തു.

Yash and Ramya Krishnan dance performance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES