Latest News

ദൈവം അടുത്ത കാലത്തു കാണിച്ച വലിയ കുസൃതിയാണ് ഞാന്‍; ദിലീപ് - റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ മമ്മൂട്ടി റിലീസ് ചെയ്തു 

Malayalilife
 ദൈവം അടുത്ത കാലത്തു കാണിച്ച വലിയ കുസൃതിയാണ് ഞാന്‍; ദിലീപ് - റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ മമ്മൂട്ടി റിലീസ് ചെയ്തു 

ലയാള സിനിമാ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയനായകന്‍ ദിലീപ് - റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ റിലീസായി. കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ച് ചടങ്ങിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ട്രയ്‌ലര്‍ റിലീസ് ചെയ്തത്. ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ് - റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ട്രയ്‌ലര്‍ തന്നെ സൂചിപ്പിക്കുന്നു. സിനിമാ മേഖലയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളും, ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ജൂലൈ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥന്‍ നിര്‍മ്മിക്കുന്നത് ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസര്‍ : രോഷിത് ലാല്‍ വി 14 ഇലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി,ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു ഏ ഇ)ചിത്രത്തിന്റെ ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം :അങ്കിത് മേനോന്‍,എഡിറ്റര്‍ :ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം :സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍: മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് :മാറ്റിനി ലൈവ്, സ്റ്റില്‍സ് : ശാലു പേയാട്, ഡിസൈന്‍ : ടെന്‍ പോയിന്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Voice Of Sathyanathan Official Trailer Dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES