മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മകന്‍ പ്രണവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന് താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം. വിസ്മയ എഴുതിയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’എന്ന പുസ്തകം ഫെബ്രുവരി പതിനാല് പ്രണയ ദിനത്തിൽ പ്രകാശനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ പിതാവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസ് എന്ന സിനിമയിലും മായയുടെ സാന്നിധ്യമുണ്ടെന്ന് ഉള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
ബറോസിന്റെ പൂജ വേളയിൽ വിസ്മയയുടെ ചില നിർദ്ദേശങ്ങളെ കുറിച്ച് തിരക്കഥാകൃത്തായ ജിജോ പുന്നൂസ് ആണ് തുറന്ന് പറഞ്ഞത്. ബറോസിന്റെ കഥയിൽ ചില മാറ്റങ്ങൾ താരപുത്രിയുടെ അഭിപ്രായം അനുസരിച്ച് വരുത്തിയതിനെ കുറിച്ചായിരുന്നു ജിജോ തുറന്ന് പറഞ്ഞത്. ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.ബാറോസ് ഒരു പ്രോജക്ട് ആയി കഴിഞ്ഞതിന് ശേഷമാണ് ഇതിൽ യുവാക്കളുടെ സാന്നിദ്ധ്യവും അനിവാര്യം ആണെന്ന് തോന്നിയത്. ഉടൻ ലാൽ സുചിയെ (സുചിത്ര മോഹൻലാൽ ) വിളിച്ച് പിള്ളേരെ ഇങ്ങോട്ട് അയക്കാൻ പറഞ്ഞു. ഡിസ്‌കഷൻ ടൈമിൽ വിസ്മയയും പ്രണവും വന്നിരുന്നു.
വിസ്മയ കഥ കേട്ടിട്ട് ഒരു റിക്വസ്റ്റ് ആണ് മുന്നോട്ട് വെച്ചത്. ‘ജിജോ അങ്കിൾ, ഇതിൽ ആഫ്രിക്കൻസിനെ നെഗറ്റീവ് കൊടുത്ത് ചിത്രീകരിക്കേണ്ട. അല്ലെങ്കിൽ തന്നെ അവർ പുറത്ത് ഒരുപാട് ചൂഷണങ്ങൾ നേരിടുന്നുണ്ട്. നമുക്ക് അതൊന്ന് മാറ്റാമെന്ന് പറഞ്ഞു. അങ്ങനെ കഥയിലൊരു മാറ്റം ഉണ്ടായിട്ടുണ്ടെന്നും ജിജോ പുന്നൂസ് വെളിപ്പെടുത്തുന്നു.