അര്ജ്ജുന് അശോകനെ നായകനാക്കി ചിത്രമൊരുക്കാന്‍ വിനയന്റെ മകന് വിഷ്ണു വിനയന് സംവിധായകനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന താരം. ഉര്‍വശിയും പ്രധാന വേഷത്തില്‍ എത്താന്‍ സാദ്ധ്യതയുണ്ട്.
മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയാണ് രചന. വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.
ഹിസ്റ്ററി ഒഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് അഭിനേതാവാകുന്നത്. വിനയന് സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം, അനുരാഗകൊട്ടാരം എന്നീ ചിത്രങ്ങളില്‍ ദിലീപിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിട്ടുണ്ട്. വിനയന് സംവിധാനം ആകാശ ഗംഗ 2ലും അഭിനയിച്ചു. വിനയന്റെ തന്നെ പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ണന് കുറുപ്പ് എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു.
അതേസമയം, പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം വിനയന് സംവിധാനം ചെയ്യുന്ന സിജു വിത്സന്, സണ്ണി വയ്ന് ചിത്രത്തിന്റെ ചിത്രീകരണവും ഫെബ്രുവരിയില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് അന്‍പറിവ് സംഘട്ടനസംവിധാനം ഒരുക്കുന്നു. അബാം മുവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് നിര്‍മ്മാണം.