വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും മാറി നിന്നതിന്റെ കാരണം പുറത്ത്. അതൊരു അഹങ്കാരമായിരുന്നില്ല. ഐപിഎല്ലിന് വേണ്ടി തയ്യാറെടുക്കാനുള്ള കള്ളക്കളിയും ആയിരുന്നില്ല. മറിച്ച് കുടുംബ ജീവിതത്തിലെ സന്തോഷത്തിനൊപ്പം നില്‍ക്കാനുള്ള മാറി നില്ക്കല്. കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഇത് പുറംലോകത്ത് എത്തുമ്പോള്‍ മറ്റ് വിവാദങ്ങളും തീരുകയാണ്.
ഈ മാസം 15നാണ് കുഞ്ഞു പിറന്നതെങ്കിലും ഇന്നാണ് വിരാട് അനുഷ്ക ദമ്പതികള്‍ ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന് 'അകായ്' എന്നു പേരു നല്‍കിയതായും ഇരുവരും അറിയിച്ചു. തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിരാട് കോലി കുഞ്ഞു പിറന്ന കാര്യം ലോകത്തെ അറിയിച്ചത്. ഈ ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കോലി അഭ്യര്‍ത്ഥിച്ചു. ''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരന് പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്നേഹത്തോടും കൂടി ഞങ്ങള്‍ അറിയിക്കുന്നു' വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
''ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തില്‍ നിങ്ങളുടെ ആശംസകളും ആശീര്‍വാദവും ഞങ്ങള്‍ക്കുണ്ടാകണം. ഈ ഘട്ടത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരോടും സ്നേഹവും നന്ദിയും. വിരാട് ആന്‍ഡ് അനുഷ്ക' കോലി കുറിച്ചു. ഈ സന്ദേശത്തോടെയാണ് വിവാദങ്ങളും തീരുന്നത്. ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം നിര്‍ണ്ണായക സമയങ്ങളില്‍ ചെലവഴിക്കാനായിരുന്നു കോലി ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നിന്നതെന്നും വ്യക്തം.
കോലി അനുഷ്ക ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം വ്യാപകമായി പ്രചരിച്ചിരുന്നു. 2017ലാണ് നീണ്ട കാലത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലിയും അനുഷ്ക ശര്‍മയും വിവാഹിതരായത്.
2021 ജനുവരി ഒന്നിന് കോലി അനുഷ്ക ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. മൂത്ത പെണ്‍കുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നല്‍കിയത്. മൂത്ത കുഞ്ഞിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് വാമികയുടെ ഇളയ സഹോദരന്റെ പിറവി.