Latest News

വിജയ് നായകനാകുന്ന ദളപതി 66 വിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്കായി; വിജയ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പുറത്ത് വന്നതോടെ ലൊക്കേഷന്‍ മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍

Malayalilife
  വിജയ് നായകനാകുന്ന ദളപതി 66 വിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്കായി; വിജയ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പുറത്ത് വന്നതോടെ ലൊക്കേഷന്‍ മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് വിജയ് നായകനാകുന്ന ദളപതി 66. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി ചില ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ ലൊക്കേഷന്‍ മാറ്റാനൊരുങ്ങുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. 

വിജയ്യുടെ ഉള്‍പ്പടയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ സാഹചര്യത്തില്‍ ആണ് സിനിമയുടെ ലൊക്കേഷന്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റുന്നത്.ചെന്നൈയിലെ ഇസിആരില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്നത്. ചിത്രങ്ങള്‍ ലീക്കായ ഉടന്‍ നടപടികള്‍ സ്വീകരിക്കണം എന്ന ആവശ്യവുമായി ആരാധകര്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ലൊക്കേഷന്‍ കുറച്ചുകൂടി ്രൈപവറ്റ് ആയ സ്ഥലത്തേക്ക് മാറ്റുന്നത്.

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തില്‍ കൊറിയോഗ്രാഫറായി പ്രഭുദേവ എത്തുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്ക് വേണ്ടിപ്രഭു ദേവ കൊറിയോഗ്രാഫ് ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയിയുടെ 'വില്ല്', 'പോക്കിരി' സിനിമകള്‍ക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. ഹൈദരാബാദിലാകും ഗാനത്തിന്റെ ചിത്രീകരണമെന്നാണ് വിവരം. 

Read more topics: # ദളപതി 66
Vijay picture from Thalapathy 66 leaked

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES