പ്രമുഖ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രചരിച്ചികൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇ ക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇരു താരങ്ങളും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീണ്ടും ഇരുവരുടെയും വിവാഹ വാര്‍ത്തകളും പ്രചരിക്കുകയാണ്.
താരങ്ങള്‍ അവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞോ എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നത്.' വിവാഹം നിശ്ചയിച്ചു', ' വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍' തുടങ്ങിയ തലക്കെട്ടോടെയാണ് പലരും വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രണ്ട് ചിത്രങ്ങളിലാണ് വിജയ്യും രശ്മികയും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. 2018ല്‍ പരശുറാം സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ഗീത ഗോവിന്ദം, 2019ല്‍ ഭരത് കമ്മ സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷന്‍ ഡ്രാമ ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഈ താരജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. വന്‍ ഹിറ്റായ ചിത്രങ്ങള്‍ 100 കോടിയിലധികം നേടി ബോക്‌സ് ഓഫീസ് ബ്ലോക്ക് ബസ്റ്റര്‍ ആയി മാറുകയും ചെയ്തിരുന്നു