ഒരുമിച്ച് ദീപാവലി ആഘോഷിച്ച് മൃണാളും വിജയ് ദേവരകൊണ്ടയും; പ്രണയത്തിലാണോയെന്ന് ആരാധകര്‍

Malayalilife
 ഒരുമിച്ച് ദീപാവലി ആഘോഷിച്ച് മൃണാളും വിജയ് ദേവരകൊണ്ടയും; പ്രണയത്തിലാണോയെന്ന് ആരാധകര്‍

സീതാ രാമം' എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മൃണാള്‍ താക്കൂര്‍. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാണ് മൃണാള്‍ താക്കൂര്‍. ഹിന്ദി സീരിയലുകളിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മൃണാള്‍. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിജയ് ദേവരകൊണ്ടയുമായി ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് മൃണാള്‍ പങ്കുവച്ചത്. പോസ്റ്റിന് താഴെ ദീപാവലി ആശംസകളും അറിയിച്ചിട്ടുണ്ട്

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. നിങ്ങള്‍ രണ്ടുപേരെയും ഒരുമിച്ച് കാണാന്‍ നല്ല ഭംഗിയുണ്ടെന്നും പ്രണയത്തിലാണോയെന്നും പലരും പ്രതികരിച്ചു. എന്നാല്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്ന 'ഫാമിലി സ്റ്റാര്‍' എന്ന സിനിമയുടെ പ്രമോഷന്‍ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗീത ഗോവിന്ദം, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് ശേഷം വിജയ് ദേവരകൊണ്ടയും സംവിധായകന്‍ കെ. പരശുറാം പെറ്റ്‌ലയും ഒന്നിക്കുന്ന ചിത്രമാണിത്.
 

Vijay Deverakonda and Mrunal Thakur radiate f

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES