സ്റ്റെപ്പിറങ്ങുന്നതിനിടെ തെന്നിവീണു; സ്വബോധമില്ലാതെ വീണതെന്ന് പരിഹാസം; കമന്റുകള്‍ക്ക് കിടിലന്‍ മറുപടിയുമായി വിജയ് ദേവരകൊണ്ട 

Malayalilife
 സ്റ്റെപ്പിറങ്ങുന്നതിനിടെ തെന്നിവീണു; സ്വബോധമില്ലാതെ വീണതെന്ന് പരിഹാസം; കമന്റുകള്‍ക്ക് കിടിലന്‍ മറുപടിയുമായി വിജയ് ദേവരകൊണ്ട 

തെലുങ്ക് സിനിമയിലൂടെ എത്തിയ ബോളിവുഡ് കീഴടക്കിയ താരമാണ് വിജയ് ദേവരക്കൊണ്ട. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി താരത്തിന് അത്ര നല്ല സമയമല്ല. തുടര്‍പരാജയങ്ങള്‍ താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിജയ് ദേവരക്കൊണ്ട വീഴുന്ന വിഡിയോ ആണ്.

മുംബൈയിലെ ഒരു കോളജില്‍ പ്രമോഷന്‍ പരിപാടിക്കെത്തിയ വിജയ് ദേവരകൊണ്ട സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരം?ഗമായി മാറി. നിരവധി പേരാണ് താരത്തെ പരിഹസിച്ചുകൊണ്ട് രം?ഗത്തെത്തിയത്. താരം സ്വബോധത്തോടെയല്ല പരിപാടിക്കെത്തിയതെന്നും അതാണ് വീഴ്ചയ്ക്ക് കാരണമായതെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം തന്നെ രം?ഗത്തെത്തിയിരിക്കുകയാണ്. തെന്നിവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ലോലി പോപ്പ് നുണയുന്ന ദേവരക്കൊണ്ടയെ ആണ് വിഡിയോയില്‍ കാണുന്നത്. 'ഞാന്‍ വീണു, അത് ഭയങ്കരമായ രീതിയില്‍ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തില്‍ നമുക്ക് ഉയര്‍ന്ന് പറക്കാന്‍ കഴിയുക. വീഴ്ചയില്‍ തളരാതെ ജയിച്ചു മുന്നേറുക. ഇതു തുടര്‍ന്നുകൊണ്ടിരിക്കും.'- എന്ന കുറിപ്പിലായിരുന്നു വിഡിയോ.

Vijay Devarakonda slips on stairs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES