Latest News

'എൻ്റെ ഏറ്റവും പ്രിയപ്പെട്ട അയ്യപ്പനെ കാണാൻ'; എല്ലാ ഭാഗ്യവും സമ്മാനിച്ച ദൈവം; അയ്യപ്പനെ കാണാൻ 41 ദിവസം വ്രതം നോറ്റ് മല ചവിട്ടി വിഘ്‌നേശ് ശിവൻ

Malayalilife
'എൻ്റെ ഏറ്റവും പ്രിയപ്പെട്ട അയ്യപ്പനെ കാണാൻ'; എല്ലാ ഭാഗ്യവും സമ്മാനിച്ച ദൈവം; അയ്യപ്പനെ കാണാൻ 41 ദിവസം വ്രതം നോറ്റ് മല ചവിട്ടി വിഘ്‌നേശ് ശിവൻ

സ്വാമിയേ ശരണമയ്യപ്പാ എന്ന ക്യപ്ഷനോടെ ശബരിമലയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന വിഘ്നേശ് ശിവനാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത്. വഴിയിൽ വെച്ച് വണ്ടി നിർത്തി എരുമേലിയിലേക്ക് പോകുന്ന സൈൻ ബോർഡിൻ്റെ മുന്നിൽ നിന്നുകൊണ്ടാണ് വിഘ്നേശ് ശിവൻ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശബരിമലയിൽ പോകാൻ വിഗ്നേഷ് ചെന്നൈ എയർപോർട്ടിൽ എത്തിയ വിവരം തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

വിഗ്നേഷ് ശിവൻ സ്ഥിരമായി ശബരിമലയിൽ ദർശനം നടത്താറുണ്ട്. അതെല്ലാം മാധ്യമങ്ങൾ വാർത്തയാക്കാറുമുണ്ട്. 2020ലും വിക്കി മകരജ്യോതി കാണാൻ സന്നിധാനത്തെത്തിയിരുന്നു. അന്ന് മകരജ്യോതി ദർശനത്തിന് പോയി രണ്ടുവർഷം തികഞ്ഞ വേളയിലാണ് വിഗ്നേഷ് വീണ്ടും മല ചവിട്ടാനായി പോകുന്നത്. ഇത്തവണ ഇയ്യപ്പ എന്നാണ് ക്യപ്ഷനയി വിഘ്നേശ് കൊടുത്തിരിക്കുന്നത്. കമൻ്റ് ബോക്സിൽ നിരവധി മലയാളികളാണ് തിരുത്തി കൊടുക്കുന്നത്. ഇയ്യപ്പൻ അല്ല അയ്യപ്പൻ എന്ന് തിരുത്തി ഇടു എന്നാണ് ആരാധകര് പറഞ്ഞത്. 

നിരവധി പേരാണ് കമൻ്റുമയി എത്തിയത്. വിഘ്നേഷിനോട് തിരിച്ച് വരുമ്പോൾ ചിപ്സ് കൊണ്ട് വരണം എന്നൊക്കെയുള്ള കമൻ്റുകളും കാണാം. വിഗ്നേഷിൻ്റെ ഈ ചിത്രം കണ്ടതോടെ നയൻതാരയും ഉയിരും ഉലകവും എവിടെ എന്ന ചോദ്യവും ആരാധകര് ചോദിക്കുകയാണ്. 

Vignesh sivan at sabarimala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES