ഭീതിപടര്‍ത്താന്‍ ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗം ഉടന്‍; പ്രധാന വേഷത്തില്‍ വിദ്യാ ബാലനും കാര്‍ത്തിക് ആര്യനും

Malayalilife
ഭീതിപടര്‍ത്താന്‍ ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗം ഉടന്‍; പ്രധാന വേഷത്തില്‍ വിദ്യാ ബാലനും കാര്‍ത്തിക് ആര്യനും

ലയാളത്തിലെ ക്ലാസിക് സിനിമയായ മണിചിത്രതാഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂല്‍ ഭുലയ്യ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിര്‍മ്മിച്ച ചിത്രത്തില്‍ അക്ഷയ് കുമാര്‍ വിദ്യ ബാലന്‍ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. എന്നാല്‍ ഭൂല്‍ ഭുലയ്യ 2 ഇറങ്ങിയപ്പോള്‍ അതില്‍ അക്ഷയ് കുമാറും പ്രിയദര്‍ശനും ഇല്ലായിരുന്നു.

അനീസ് ബസ്മി സംവിധാനം ചെയ്ത് ഭൂല്‍ ഭുലയ്യ 2 2022ലാണ് റിലീസായത്. കാര്‍ത്തിക് ആര്യനും, കെയ്റ അദ്വാനിയും ആണ് നായിക നായകന്മാരായത്. തബു പ്രധാന വേഷത്തില്‍ എത്തി.ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗം ഇപ്പോള്‍ ഒരുങ്ങുകയാണ് എന്നാണ് സംവിധായകന്‍ അനീസ് ബസ്മി പറയുന്നത്. നടന്‍ അക്ഷയ് കുമാര്‍ പദ്ധതിയുടെ ഭാഗമാകുമോ എന്നും അദ്ദേഹം വെളിപ്പെടുത്തി.

സൂം ടിവിയോട് സംസാരിക്കവെ അക്ഷയ് കുമാര്‍ ഭൂല്‍ ഭുലയ്യ 3യുടെ ഭാഗമാകില്ലെന്ന് അനീസ് സ്ഥിരീകരിച്ചു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ വിദ്യാ ബാലനും കാര്‍ത്തിക് ആര്യനും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്.

'ഇല്ല, അക്ഷയ് ഭൂല്‍ ഭുലയ്യ 3 യുടെ ഭാഗമായിരിക്കില്ല. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ തിരക്കഥ ഒരുക്കാന്‍ സാധിച്ചില്ല. ഭാവിയില്‍ തീര്‍ച്ചയായും അത് സാധ്യമാകും. ഭൂല്‍ ഭുലയ്യ 3 യുടെ ഷൂട്ടിംഗ് മാര്‍ച്ച് 10 ന് ആരംഭിക്കും' അനീസ് ബസ്മി പറഞ്ഞു.

'ഭൂല്‍ ഭുലയ്യ 3യില്‍ 3 ദിവസത്തെ വേഷം ചെയ്യാന്‍ വിദ്യ സമ്മതിച്ചു. വിദ്യ ബാലന്‍ അനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് പ്രൊജക്ട് തന്നെ തുടങ്ങിയത്.' അനീസ് ബസ്മി കൂട്ടിച്ചേര്‍ത്തു.

2007ലെ സൈക്കോളജിക്കല്‍ ഹൊറര്‍കോമഡി ചിത്രമായ ഭൂല്‍ ഭുലയ്യയില്‍ മഞ്ജുളികയുടെ വേഷമാണ് വിദ്യാ ബാലന്‍ അവതരിപ്പിച്ചു. മലയാളത്തില്‍ ശോഭന അഭിനയിച്ച നാഗവല്ലിയുടെ റോളാണ് ഇത്. ഒജി മഞ്ജുളിക ഭൂല്‍ ഭുലയ്യ 3 എന്നാണ് പുതിയ ചിത്രത്തിന്റെ പേര് എന്ന് നേരത്തെ നടന്‍ കാര്‍ത്തിക് ആര്യന്‍ വെളിപ്പെടുത്തിയിരുന്നു.

Vidya Balan in Bhool Bhulaiyaa 3

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES