ഹരേ റാം..ഹരേ റാം ഹരേ കൃഷ്ണ ഹരേ റാം..' വീണ്ടും തട്ടിക്കൂട്ടി റീമിക്‌സുമായി ബോളിവുഡില്‍ നിന്നൊരു ടൈറ്റില്‍ ട്രാക്ക്; ചിത്രം 'ഭൂല്‍ ഭുലയ്യ 3' ടൈറ്റില്‍ ഗാനം ടീസര്‍ പുറത്തുവിട്ടു; ദീപാവലിക്ക് തീയേറ്ററുകളിലെത്തും

Malayalilife
 ഹരേ റാം..ഹരേ റാം ഹരേ കൃഷ്ണ ഹരേ റാം..' വീണ്ടും തട്ടിക്കൂട്ടി റീമിക്‌സുമായി ബോളിവുഡില്‍ നിന്നൊരു ടൈറ്റില്‍ ട്രാക്ക്; ചിത്രം 'ഭൂല്‍ ഭുലയ്യ 3' ടൈറ്റില്‍ ഗാനം ടീസര്‍ പുറത്തുവിട്ടു; ദീപാവലിക്ക് തീയേറ്ററുകളിലെത്തും

ബോളിവുഡ് താരം കാര്‍ത്തിക് ആര്യനെ പ്രധാന നയകവേഷത്തിലെത്തിച്ച് അനീസ് ബസ്മി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം 'ഭൂല്‍ ഭുലയ്യ 3' യുടെ ടൈറ്റില്‍ ട്രാക്ക് ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഭൂല്‍ ഭുലയ്യയിലെ വലിയ ഹിറ്റ് സോങ് ആയ 'ഹരേ റാം' റീമിക്‌സാണ് ടൈറ്റില്‍ ഗാനം. ദില്‍ജിത്ത് ദോസാഞ്ചാണ് ഗാനം ആലപിക്കുന്നത് ഒപ്പം പിറ്റ്ബുള്ളും ഉണ്ട്. ഫുള്‍ സോങ് ഈ ബുധനാഴ്ച പുറത്തിറങ്ങും. 

ടി സിരീസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, മുറാദ് ഖേതാനി എന്നിവരാണ് ഈ ബിഗ് ചിത്രം ഒരുക്കുന്നത്. വലിയ വിജയം നേടിയ ഭൂല്‍ ഭുലയ്യ 2 ന്റെ തുടര്‍ച്ച ആയതിനാല്‍ത്തന്നെ ഹിന്ദി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭൂല്‍ ഭുലയ്യ 3. ആ വിപണിമൂല്യമാണ് പ്രീ റിലീസ് ബിസിനസിലും ഇപ്പോള്‍ പ്രതിഫലിച്ചിരിക്കുന്നത്. 

ഭൂല്‍ ഭുലയ്യ 3' യുടെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഭൂല്‍ ഭുലയ്യ 3യുടെ ടീസറിന് താഴെയാണ് ആരാധകര്‍ കമന്റുകളുമായി രം?ഗത്ത് എത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയില്‍ അക്ഷയ് കുമാര്‍ ആയിരുന്നു നായകനായി എത്തിയിരുന്നുന്നത്. പക്ഷെ രണ്ടാം ഭാഗം മുതല്‍ സംവിധായകനും നടനും മാറിയിരുന്നു. കാര്‍ത്തിക് ആര്യന് പകരം അക്ഷയ് കുമാര്‍ മതിയെന്ന് ചില പ്രേക്ഷക പ്രതികരണങ്ങളും വന്നിരുന്നു.

TEASER Bhool Bhulaiyaa 3

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES