തെലുങ്ക് താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാകുന്നു. വരുണ്‍ തേജിന്റെ വീട്ടില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇന്ന് വിവാഹ നിശ്ചയം നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
2017ല്‍ മിസ്റ്റര്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും സുഹൃത്തുക്കളാകുന്നതും. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
വരുണ്‍ തേജിന്റെ പിതാവ് നാഗ ബാബു തന്റെ മകന്‍ ഈ വര്‍ഷം തന്നെ വിവാഹിതനാകുമെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ബുഡാപെസ്റ്റിലെയും ഇറ്റലിയിലെയും അവധിക്കാല ചിത്രങ്ങള്‍ വരുണ്‍ തേജ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ലാവണ്യക്കൊപ്പമാണോ യാത്രയെന്നും ഇരുവരും പ്രണയിത്തിലാണോ എന്നുമടക്കം നിരവധി ചോദ്യങ്ങളുമായി ആരാധകര്‍ രംഗത്തു വന്നിരുന്നു.
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ ജ്യേഷ്ഠന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍ തേജ്. രാം ചരണ്‍, അല്ലു അര്‍ജുനും വരുണിന്റെ സഹോദരങ്ങളാണ്. അച്ഛന്‍ നാഗേന്ദ്ര ബാബു സംവിധാനം ചെയ്ത ഹാന്‍ഡ്സ് അപ്പ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ വരുണ്‍ തേജ് 2014 ല്‍ മുകുന്ദ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാഞ്ചെ , ഫിദ (2017), തോളി പ്രേമ (2018), എഫ് 2: ഫണ്‍ ആന്‍ഡ് ഫ്രസ്‌ട്രേഷന്‍ (2019), ഗദ്ദലകൊണ്ട ഗണേഷ് (2019) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വരുണ്‍ തേജ്.
ഹിന്ദി ടെലിവിഷന്‍ ഷോയായ പ്യാര്‍ കാ ബന്ധനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ലാവണ്യ ത്രിപാഠി. 2012ല്‍ ആണ്ടാല രാക്ഷസി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭലേ ഭലേ മഗഡിവോയിലേയും സോഗ്ഗഡേ ചിന്നി നയനയിലെയും പ്രകടനത്തിലൂടെ ത്രിപാഠി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത്.',
ഗാന്ധീവധാരി അര്‍ജുന ആണ് വരുണിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അടുത്തിടെ വരുണ്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതുകൂടാതെ, ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങുന്ന VT13 എന്ന ചിത്രത്തില്‍ വരുണ്‍ തേജ് ഒരു യുദ്ധവിമാന പൈലറ്റായും അഭിനയിക്കുന്നുണ്ട്. നവാഗതനായ ശക്തി പ്രതാപ് സിംഗ് ഹദയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാവണ്യ ത്രിപാഠി അടുത്തതായി അഭിനയിക്കുന്നത് തണല്‍ എന്ന തമിഴ് ചിത്രത്തിലാണ്.