താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി; ഇറ്റലിയില്‍ നടന്ന ആഡംബര വിവാഹ ചിത്രങ്ങള്‍ പുറത്ത്

Malayalilife
 താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി; ഇറ്റലിയില്‍ നടന്ന ആഡംബര വിവാഹ ചിത്രങ്ങള്‍ പുറത്ത്

തെന്നിന്ത്യന്‍ താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്‌കാനിയയില്‍ ബുധനാഴ്ചയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍ രാംചരണ്‍, അല്ലു അര്‍ജുന്‍, പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. നവംബര്‍ അഞ്ചിന് ഹൈദരാബാദില്‍ വിവാഹ വിരുന്ന് നടക്കും,

2017ലാണ് വരുണും ലാവണ്യയും പ്രണയത്തിലാകുന്നത്. മിസ്റ്റര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അന്തരീക്ഷം എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ വരുണ്‍ തേജിന്റെ വീട്ടില്‍ ജൂണിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു,? ക്രീം ഗോള്‍ഡ് കളര്‍ ഷെര്‍വാണി ധരിച്ചാണ് വരുണ്‍ എത്തിയത്. കാഞ്ചിപുരം സില്‍ക്ക് സാരിയിലായിരുന്നു ലാവണ്യ.
 

Varun Tej And Lavanya Tripathis Wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES