Latest News

ഭയം നിറച്ച് വാമനന്‍ സ്‌നീക്ക് പീക്ക്; ഇന്ദ്രന്‍സ് ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളില്‍

Malayalilife
 ഭയം നിറച്ച് വാമനന്‍ സ്‌നീക്ക് പീക്ക്; ഇന്ദ്രന്‍സ് ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളില്‍

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച് എ.ബി ബിനില്‍ സംവിധാനം ചെയ്യുന്ന വാമനന്‍ എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തിറക്കി. ഇന്ദ്രന്‍സും കുടുംബവും ഒരു ജീപ്പില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ രം?ഗങ്ങളാണ് സ്‌നീക്ക് പീക്കിലുള്ളത്. ഈ വെള്ളിയാഴ്ച്ച ചിത്രം തീയ്യേറ്ററുകളിലെത്തും. നേരത്തെ റിലീസ് ചെയ്ത ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. 

വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത്. ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ടിലെ മാനേജരാണ് വാമനന്‍. പുതിയതായി അദേഹം വാങ്ങിയ വീട്ടിലേക്ക് കുടുംബവുമായി താമസം മാറുന്നു. അതിനു ശേഷം അവിടെ  ഉണ്ടാകുന്ന സംഭവങ്ങള്‍ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

സമ അലി സഹ നിര്‍മ്മാതാവായ  ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കരുമത്തില്‍, ബിജുകുമാര്‍ കവുകപറമ്പില്‍, സുമ മേനോന്‍ എന്നിവരാണ്. അരുണ്‍ ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന്‍ ജോര്‍ജ് ആണ്. എഡിറ്റര്‍- സൂരജ് അയ്യപ്പന്‍.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട്- നിഥിന്‍ എടപ്പാള്‍, മേക്കപ്പ് - അഖില്‍ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖര്‍. പിആര്‍ ആന്റ് മാര്‍ക്കറ്റിങ്- കണ്‍ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്: ഒപ്പറ. സാഗ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബര്‍ 16ന് തിയേറ്ററുകളില്‍ എത്തിക്കുന്നത്.


 

Vamanan Sneak Peek

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES