നായ്ക്കുട്ടികള്‍ സംസാരിക്കുന്ന അത്ഭുത പ്രണയ കാവ്യം എന്ന വിശേഷണത്തില്‍ വാലാട്ടി എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി തിയേറ്റര്‍ റിലീസായി എത്തുന്ന സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത മലയാളത്തിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ്.
നായ്ക്കുട്ടികള്‍ക്കും കോഴിക്കും മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. ചിത്രസംയോജനം അയൂബ് ഖാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു, നിര്‍മാണ നിര്‍വഹണം ഷിബു ജി. സുശീലന്‍. വേനല്‍ അവധിക്ക് ചിത്രം റിലീസ് ചെയ്യും. പി.ആര്‍. ഒ വാഴൂര്‍ ജോസ്