നടി വൈഷ്ണവി വേണുഗോപാല്‍ എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മനസിലായെന്നു വരില്ല. എന്നാല്‍ കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ മകള്‍.. ജൂണ്‍ എന്ന സിനിമയിലെ മൊട്ടച്ചി പെണ്ണ് എന്നൊക്കെ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പിന്നെ പ്രത്യേക പരിചയപ്പെടുത്തലുകള്‍ ഒന്നും തന്നെ ആവശ്യം വരില്ല. ഈ രണ്ടു കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയാക്കിയ നടിയാണ് വൈഷ്ണവി വേണുഗോപാല്‍.
ഇപ്പോഴിതാ, വൈഷ്ണവി വിവാഹിതയായിരിക്കുകയാണ്. രാഘവ് നന്ദകുമാര്‍ എന്ന നടിയുടെ സുഹൃത്താണ് വിവാഹം കഴിച്ചിരിക്കുന്നത്. ലളിതമായി നടന്ന വിവാഹമായിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് താലികെട്ടി ഒപ്പിട്ട് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ പോയി തുളസിമാല ചാര്‍ത്തുകയായിരുന്നു ഇരുവരും.
ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. സോഷ്യല്‍ മീഡിയ വഴിയാണ് നടിയുടെ വിവാഹവാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി ഇതുവഴി തന്നെയാണ് വിവാഹിതയാകുവാന്‍ പോകുന്ന വിവരവും രാഘവ് പ്രപ്പോസ് ചെയ്ത സീനും എല്ലാം ആരാധകരുമായി പങ്കുവച്ചത്. ആ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു.
അതൊരു സര്‍പ്രൈസ് പ്രപ്പോസല്‍ ആയിരുന്നു. ഫോട്ടോഷൂട്ടിന് ഇടയില്‍ കടലിലേക്ക് തിരിഞ്ഞ് നോക്കി നില്‍ക്കുകയായിരുന്നു വൈഷ്ണവി. പെട്ടന്ന് രാഘവ് ബാഗില്‍ നിന്നും ഒരു മോതിരവുമായി പിറകിലൂടെ വന്ന് മുട്ടു കുത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. തീര്‍ത്തും ഒരു സിനിമാറ്റിക് രംഗമായിരുന്നു അത്. വൈഷ്ണവിയുടെ നീണ്ടകാല സുഹൃത്ത് ആണ് രാഘവ് നന്ദകുമാര്‍.
ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' ആയിരുന്നു വൈഷ്ണവിയുടെ അരങ്ങേറ്റചിത്രം. പിന്നീട് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍, ജനഗണമന എന്നിവ ഉള്‍പ്പെടെ അഞ്ചിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മോഡലിംഗ് രംഗത്തും സജീവമാണ് വൈഷ്ണവി.