'മാമന്നന്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വാഴൈ' ട്രെയ്ലര്‍ പുറത്ത്. പരിയേറും പെരുമാള്‍, കര്‍ണ്ണന്‍, മാമന്നന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന മാരി സെല്‍വരാജ് ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കികാണുന്നത്.
കലൈയരസന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നിഖില വിമല്‍, ദിവ്യ ദുരൈസാമി, പ്രിയങ്ക നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാ യെത്തുന്നു. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 23 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. അതേസമയം ധ്രുവ് വിക്രം നായകനാവുന്ന മാരി സെല്‍വരാജിന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.