Latest News

റിലീസ് ചെയ്യാത്ത സിനിമ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രചരിപ്പിച്ച് വരുമാനം നേടുന്നത് വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ എവിടെയാണ് എന്ന് കാണിക്കുന്നു; ഏപ്രില്‍ ഒന്നിനാണ് വിഡ്ഢി ദിനം.. നിങ്ങള്‍ക്കത് ഏപ്രില്‍ 11ന് ആയിരിക്കും; വിമര്‍ശകന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

Malayalilife
റിലീസ് ചെയ്യാത്ത സിനിമ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രചരിപ്പിച്ച് വരുമാനം നേടുന്നത് വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ എവിടെയാണ് എന്ന് കാണിക്കുന്നു; ഏപ്രില്‍ ഒന്നിനാണ് വിഡ്ഢി ദിനം.. നിങ്ങള്‍ക്കത് ഏപ്രില്‍ 11ന് ആയിരിക്കും; വിമര്‍ശകന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ണ്ണി മുകുന്ദന്‍, മഹിമ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'ജയ് ഗണേഷ്'. ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.ഇതിനുപിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങളോടും തെറ്റായ വ്യാഖ്യാനങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദനിപ്പോള്‍. 

സിനിമയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച യൂട്യൂബറുടെ വീഡിയോ ലിങ്ക് ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. എന്തുവാടെ ഇക്കൊല്ലം ഗണപതിയാണോ എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബര്‍ വീഡിയോ പങ്കുവച്ചത്.ജയ് ഗണേഷ് എന്ന പേരിലുള്ള സിനിമയ്ക്ക് രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് ആരോപിച്ച വ്യക്തിയുടെ വീഡിയോ പങ്കുവെച്ചാണ് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. നിങ്ങളുടെ പരിഹാസം ഏപ്രില്‍ പതിനൊന്നിന് വീണ് ഉടയും. റിലീസ് പോലും ചെയ്യാത്ത സിനിമയെ കുറിച്ചാണ് ആരോപണവുമായി എത്തിയിരിക്കുന്നത് എന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

ജയ് ഗണേഷ് സിനിമ എന്താണെന്ന് ഈ വ്യക്തിയ്ക്ക് അറിയില്ല! ഇക്കൂട്ടര്‍ എന്റെ സിനിമകളെ അവരുടെ രാഷ്ട്രീയ വീക്ഷണവുമായി ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശം ഞാന്‍ പൂര്‍ണ്ണമായും മനസിലാക്കുന്നു. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ഇവര്‍ കഠിനമായി ശ്രമിക്കുന്നു. ഞാന്‍ ഇതിനെ അഭിനന്ദിക്കുന്നു. കേരളത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്റെ മാര്‍ക്കറ്റിംഗ് ഗിമ്മിക്കിന്റെ ഭാഗമാണിതെന്നാണ് ഇവര്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്.

നിങ്ങളുടെ ഡിജിറ്റല്‍ ഉള്ളടക്കത്തിന് യൂട്യൂബ് പണം നല്‍കുമെന്നത് ജീവിതം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിച്ചേക്കാമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാന്‍ ശ്രമിക്കുക. റിലീസ് ചെയ്യാത്ത സിനിമയെ ഒരു അജണ്ട സിനിമയായി വരുത്തിതീര്‍ത്ത് അതില്‍ നിന്ന് വരുമാനം നേടുന്നത് ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ എവിടെയാണെന്ന് കാണിക്കുന്നു.

നിങ്ങളുടെ പരിഹാസം ഏപ്രില്‍ 11ന് തീരും. പ്രീയരെ! അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമാണ്, എന്നാല്‍ നിങ്ങള്‍ക്ക് അത് ഏപ്രില്‍ 11ന് ആയിരിക്കും.'- എന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത് രഞ്ജിത് ശങ്കറാണ്. തിരക്കഥയും രഞ്ജിത് ശങ്കറാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ചന്ദു സെല്‍വരാജാണ്. ചിത്രം നിര്‍മിക്കുന്നത് ഉണ്ണി മുകുന്ദന്‍ ഫിലിംസും ഡ്രീംസ് എന്‍ ബിയോണ്ടുമാണ്.

 


 

Unni mukundan Response jai ganesh negative campaign

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES