നിറയെ ആരാധകര വലയമുള്ള നടനാണ് ടൊവിനോ തോമസ്. ആരാധകരോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അദ്ദേഹം തന്നെ ഷെയര്‍ ചെയ്യുന്നതാണ് പതിവ്.ടൊവിനോ പങ്കെടുത്ത പരിപാടിക്ക് എത്തിയ ആരാധകര്‍ ഫോട്ടോ എടുക്കാനായി വേദിയിലേക്ക് കടന്നപ്പോള്‍ സംഘാടകര്‍ തടഞ്ഞതും എന്നാല്‍ സംഘാടകരെ പിന്തിരിപ്പിച്ചത്. സംഘാടകര്‍ തടഞ്ഞെങ്കിലും ആരാധകരെ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുത്ത ടൊവിനോയുടെ ചിത്രങ്ങള് വൈറലായി മാറുകയാണ്.
കൊച്ചിയില്‍ നടന്ന ലുലു ഫാഷന്‍ വീക്കിനിടെയാണ് സംഭവം. റാംപ് വാക്ക് ചെയ്ത് ടൊവിനോ വേദിക്ക് താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് സെല്‍ഫി എടുത്ത് നല്‍കിയിരുന്നു. തിരിച്ചുനടന്നപ്പോള്‍ രണ്ട് യുവാക്കള്‍ ടൊവിനോയ്ക്ക് അടുത്തേയ്ക്ക് ഓടിയെത്തി. എന്നാല്‍ അവരെ സംഘാടകര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. അവരെ വിടാന്‍ പറഞ്ഞ ടൊവിനോ അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തയ്യാറാകുകയും ചെയ്തു.