ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജൂനിയര്‍
സംവിധാനം ചെയ്യുന്ന നടികര്‍തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണം
ആരംഭിക്കുന്നു. ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍ നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റെണി. അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കലാപരമായും സാമ്പത്തികവുമായ വന്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സ് .എന്ന ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വന്‍ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തില്‍ അമ്പതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്.വ്യത്യസ്ഥ ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.
നാല്‍പ്പതു കോടിയോളം വരുന്ന മുതല്‍ മുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. സമീപകാലത്തെ ഏറെവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയായിരിക്കും നടികര്‍തിലകം.
പുഷ്പ എന്ന വമ്പന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കൂടിയായ മൈത്രിമൂവി മേക്കേഴ്‌സിന്റെ സഹകരണം ഈ ചിത്രത്തെ ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രമാക്കി മാറ്റാന്‍ ഏറെ സഹായകരമാകുന്നു.ടൊവിനോ തോമസ് മൂന്നു വ്യത്യസ്ഥ വേഷങ്ങളില്‍ അഭിനയിക്കുന്ന അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ വമ്പന്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് ടൊവിനോ ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്.
വീണാനന്ദകുമാര്‍, സൗ ബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍ അനൂപ് മേനോന്‍ ഷൈന്‍ ടോം ചാക്കോ,,അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലുവര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം ,മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുന്‍ നന്ദകുമാര്‍, ഖാലീദ് റഹ്മാന്‍,പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടന്‍, അരുണ്‍ കുര്യന്‍, ഷോണ്‍ സേവ്യര്‍, രജത്ത് ( ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ ,മാലാ പാര്‍വതി, ദേവികാഗോപാല്‍ നായര്‍, ആരാധ്യാ, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ്, എന്നിവര്‍ക്കൊപ്പം ഭാവന ഒരു പ്രധാന വേഷത്തിലെത്തുന്നു.
സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തെയാണ് ടൊവിനോ തോമസ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അഭിനയമേഖലയില്‍ കഴിഞ്ഞ ഏഴെട്ടു വര്‍ഷക്കാലമായി സൂപ്പര്‍ താരപദവിയില്‍ നില്‍ക്കുന്ന ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില പ്രതിസന്ധികള്‍ കടന്നു വരുന്നു., ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയില്‍ അരങ്ങേനുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്.നര്‍മ്മവും, ഹൃദയഹാരിയായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലൂടെ അവതരിപ്പിക്കുന്ന ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.
: രചന - സുവിന്‍ സോമശേഖരന്‍,
സംഗീതം -യാക്‌സന്‍ ഗ്യാരി പെരേര, നെഹാനായര്‍.
ഛായാഗ്രഹണം - ആല്‍ബി.
എ ഡിറ്റിംഗ് - രതീഷ് രാജ്.
കലാസംവിധാനം - പ്രശാന്ത് മാധവ്
മേക്കപ്പ് - ആര്‍.ജി.വയനാടന്‍'
കോസ്റ്റ്യും - ഡിസൈന്‍ - യെക്താ ബട്ടട്ട്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - നിഥിന്‍ മൈക്കിള്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.മനോജ് കാരന്തൂര്‍
ജൂണ്‍ ഇരുപത്തിയേഴിന്
കൊച്ചിയില്‍ ചിത്രീകരണം
ആരംഭിക്കുന്ന ഈ ചിത്രം
ഹൈദ്രാബാദ്, മൂന്നാര്‍, കോവളം, ദുബായ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.