ജെയിംസ് കാമറൂണ്‍ കഥയും, തിരക്കഥയും, സംവിധാനവും, സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച് 1997-ല്‍ ആര്‍.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രം തിയേറ്റര്‍ റിലീസിനെത്തിയ 25ം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'ടെറ്റാനിക്'വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം,തിയേറ്ററുകളില്‍ കണ്ടിട്ടുളളവര്‍ക്കും പോലും പുതിയ അനുഭവം പകരുന്ന വിധത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 4കെ 3ഡിയിലേക്ക് റീമാസറ്ററിംഗ് നടത്തിയാണ് ചിത്രം എത്തിക്കുന്നത്. പുതിയ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
വാലെന്റൈന്‍സ് ഡേയ്ക്ക് മുന്‍പ് ഫെബ്രുവരി 10ന് ചിത്രം ലോകമെമ്പാടുമുളള തിയറ്റേറുകളില്‍ എത്തും. 11 ഓസ്‌കര്‍ അവാര്‍ഡുകള്‍ കൈവരിച്ച ചിത്രമാണിത്. ഇത് റിലീസ് ചെയ്യുന്നതോടെ ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളുടെ ലിസിറ്റില്‍ മൂന്നാം സ്ഥാനത്ത് കാണും 'ടെറ്റാനിക്'.1997 ലാണ് ക്രിസ്മസ് റിലീസായി ആദ്യമായി ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.