Latest News

ഷൈന്‍ ടോമും അഹാനയും ഒന്നിക്കുന്ന'അടി'യിലെ 'തോനെ മോഹങ്ങള്‍' ഗാനം റിലീസായി

Malayalilife
 ഷൈന്‍ ടോമും അഹാനയും ഒന്നിക്കുന്ന'അടി'യിലെ 'തോനെ മോഹങ്ങള്‍' ഗാനം റിലീസായി

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ 'അടി' ഏപ്രില്‍ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. 

ചിത്രത്തിലെ 'തോനെ മോഹങ്ങള്‍' എന്ന വീഡിയോ സോങ്ങ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഷര്‍ഫുവിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററില്‍ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്.

അടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്.. നിര്‍മ്മാണം : ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്.  സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും   ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആര്‍ട്ട് : സുബാഷ് കരുണ്‍, ചീഫ് അസ്സോസിയേറ്റ് : സുനില്‍ കര്യാട്ടുകര, ലിറിക്സ് : അന്‍വര്‍ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനര്‍ : ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ :സിഫാസ് അഷ്റഫ്, സേതുനാഥ് പദ്മകുമാര്‍, സുമേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : വിനോഷ് കൈമള്‍,വി.എഫ്.എക്‌സ് ആന്‍ഡ് ടൈറ്റില്‍ : സഞ്ജു ടോം ജോര്‍ജ്, സ്റ്റില്‍സ് : റിഷാദ് മുഹമ്മദ് ,ഡിസൈന്‍ : ഓള്‍ഡ് മങ്ങ്‌സ്. ചിത്രത്തിന്റെ ഗാനം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു ലക്ഷത്തില്‍ പരം കാഴ്ചക്കാരും ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്തുമാണ് അടിയിലെ തോനെ മോഹങ്ങള്‍ എന്ന ഗാനം. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍

https://drive.google.com/drive/folders/1HdJf9YC4oo7e3k_xOLyrmYZXEr2tYXtj?usp=share_link

Thone Mohangal Video Song ADI Shine Tom Chacko Ahaana Krishna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES