Latest News

ധനുഷിനൊപ്പം നിത്യ മേനന്‍; തിരുചിത്രമ്പലം ട്രെയിലര്‍ പുറത്ത്; ചിത്രം 18 ന് റിലീസിന്

Malayalilife
 ധനുഷിനൊപ്പം നിത്യ മേനന്‍; തിരുചിത്രമ്പലം ട്രെയിലര്‍ പുറത്ത്; ചിത്രം 18 ന് റിലീസിന്

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'തിരുചിത്രമ്പലം'. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. 'തിരുചിത്രമ്പലം' എന്ന ധനുഷ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍

'തിരുചിത്രമ്പലം' രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത് . ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിത്യ മേനന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.
കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.  

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ ബാനര്‍. തിയറ്ററുകളില്‍ തന്നെയാണ് ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു.അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകന്‍. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് 'തിരുചിത്രമ്പലം'


 

Thiruchitrambalam Official Trailer Dhanush

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES