നിഗുഢതകളൊളിപ്പിച്ച പുരോഹിതന്റെ വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി; ദ പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറല്‍; നായികയായി മഞ്ജു വാര്യര്‍

Malayalilife
topbanner
നിഗുഢതകളൊളിപ്പിച്ച പുരോഹിതന്റെ വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി; ദ പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറല്‍; നായികയായി മഞ്ജു വാര്യര്‍

ങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും ദേവാലയഗോപുരത്തിന്റെയും പശ്ചാത്തലത്തില്‍ കപ്പൂച്ചിന്‍വൈദീകരുടേതിനോട് സാമ്യമുള്ള ളോഹയിട്ടിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രവുമായി ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.അടിമുടി ദുരൂഹത തോന്നിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 

നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവര്‍ത്തകരും പറയുന്നു.

സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു.'കുഞ്ഞിരാമായണം' എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, 'കോക്ക്‌ടെയില്‍' എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. 

നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

The Priest Firstlook Poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES