Latest News

സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രവുമായി ദി കേരള സ്റ്റോറി സംവിധായകന്‍; സംഗീതം എ.ആര്‍ റഹ്മാന്‍ 

Malayalilife
 സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രവുമായി ദി കേരള സ്റ്റോറി സംവിധായകന്‍; സംഗീതം എ.ആര്‍ റഹ്മാന്‍ 

കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'സഹാറശ്രീ' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. സഹാറ ഇന്ത്യ പരിവാര്‍ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്നത്.

എ. ആര്‍ റഹ്മാനാണ് സംഗീതം. ജൂണ്‍ 10-ന് സുബ്രത റോയിയുടെ 75മത്തെ ജന്മദിനത്തിലാണ് നിര്‍മ്മാതാക്കളായ സന്ദീപ് സിംഗ്, ഡോ. ജയന്തിലാല്‍ ഗഡ എന്നിവര്‍ ചിത്രം പ്രഖ്യാപിച്ചത്. ഹിന്ദി, ബം?ാളി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

ഋഷി വിര്‍മാണി, സുദീപ്തോ സെന്‍, സന്ദീപ് സിങ് എന്നിവരുടേതാണ് തിരക്കഥ. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തും. മഹാരാഷ്ട്ര, ഉത്തര്‍പര്‍ദേശ്, ഡല്‍ഹി, ബിഹാര്‍, കൊല്‍ക്കത്ത, ലണ്ടന്‍ എന്നിവിടങ്ങളിലാകും ചിത്രീകരണം.

The Kerala Story director Sudipto Sens next film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES