Latest News

ബോളിവുഡിലെ താരപുത്രിമാര്‍ ഒന്നിക്കുന്ന ദി ആര്‍ച്ചീസ്; സുഹാന ഖാനും, ഖുശി കപൂറും അഗസ്ത്യ നന്ദയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
ബോളിവുഡിലെ താരപുത്രിമാര്‍ ഒന്നിക്കുന്ന ദി ആര്‍ച്ചീസ്; സുഹാന ഖാനും, ഖുശി കപൂറും അഗസ്ത്യ നന്ദയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ദി ആര്‍ച്ചീസ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നെറ്റ്ഫ്‌ലിക്സില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് താരപുത്രി സുഹാന ഖാനിപ്പോള്‍.താരങ്ങളെല്ലാം വ്യത്യസ്ത ലുക്കുകളിലാണ് പോസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. വെറോണിക്ക എന്ന കഥാപാത്രമായാണ് സുഹാന എത്തുന്നത്.

ബെറ്റി കൂപ്പര്‍ എന്ന കഥാപാത്രമായി ഖുശിയെത്തുമ്പോള്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഗസ്ത്യ നന്ദയായിരിക്കും. മിഹിര്‍ അഹൂജ, ഡോട്ട്, വേദാങ്ക് റെയ്‌ന, യുവരാജ് മേന്ദ എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്.

ട്രോളുകള്‍ ഒഴുവാക്കുന്നതിന്റെ ഭാഗമായി കമന്റ് ബോക്‌സ് ഓഫ് ചെയ്താണ് ഖുശിയും സുഹാനയും പോസ്റ്റര്‍ പങ്കുവച്ചത്. തങ്ങളുമായി അടുത്തു നില്‍ക്കുന്നവര്‍ക്ക് കമന്റ് ചെയ്യാനുള്ള അവസരവും ഇരുവരും നല്‍കിയിട്ടുണ്ട്. ഇത് കൊള്ളാലോ, കാണാന്‍ കാത്തിരിക്കുകയാണ്, കഥാപാത്രങ്ങളെ പോലെ തന്നെയാണ് നിങ്ങളെ കാണാന്‍ എന്നിവയാണ് കമന്റുകള്‍.

ലോക പ്രശസ്ത കോമിക്ക് ബുക്കിനെ ആസ്പദമാക്കി സോയ അക്തര്‍ ഒരുക്കുന്ന ചിത്രമാണ്  ദി ആര്‍ച്ചീസ്  ആര്‍ച്ചി .ആന്‍ഡ്രൂസ് ബെറ്റി കൂപ്പര്‍ വെറോണിക്ക ലോഡ്ജ് റെഗി മാന്റില്‍ ജഗ് ഹെഡ് എന്നു വിളിക്കുന്ന ഫോര്‍സിത്ത് ജോണ്‍സ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആര്‍ച്ചി കോമിക്സ് പരമ്പരയ്ക്ക് ലോകത്താകമാനം നിരവധി ആരാധകരാണുള്ളത്. ചിത്രത്തില്‍ ആര്‍ച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്.

മിഹിര്‍ അഹൂജ വേദങ് റെയ്ന ഡോട്ട് യുവ്രാജ് മെന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ടീനേജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സിലൂടെ റിലീസ് ചെയ്യും .

2022 ഏപ്രിലിലാണ് സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ആര്‍ച്ചീസിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.സിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നതിനു മുന്‍പ് തന്റെ മോഡലിങ്ങിലും തിളങ്ങിയിരുന്നു സുഹാന ഖാന്‍.

The Archies new poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES