Latest News

നിഗൂഡതകള്‍ നിറക്കുന്ന രംഗങ്ങളുമായി തങ്കം ട്രെയിലര്‍ പുറത്ത്;  ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്ന ക്രൈം ഡ്രാമ 26ന് തിയേറ്ററുകളില്‍

Malayalilife
നിഗൂഡതകള്‍ നിറക്കുന്ന രംഗങ്ങളുമായി തങ്കം ട്രെയിലര്‍ പുറത്ത്;  ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്ന ക്രൈം ഡ്രാമ 26ന് തിയേറ്ററുകളില്‍

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും നിരവധി മറാത്തി, തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്‌റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ജനുവരി 26ന് തീയേറ്റര്‍ റിലീസിനെത്തും.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്‌റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്‌സിങ്- തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ്- രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്‌സ് - എഗ് വൈറ്റ് വി.എഫ്.എക്‌സ്, ഡി.ഐ. - കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍, മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഭാവനാ റിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.


 

Thankam Official Trailer Biju Menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES