ചിയാന്‍ വിക്രമിന്റെ നായികയായി പാര്‍വ്വതി തിരുവോത്ത്; ചരിത്രവും മിത്തും ചേര്‍ത്ത് പാ രഞ്ജിത്ത് കൂട്ടുകെട്ടില്‍ താങ്കലാന്‍ '; ടീസര്‍ പുറത്തുവിട്ടു

Malayalilife
 ചിയാന്‍ വിക്രമിന്റെ നായികയായി പാര്‍വ്വതി തിരുവോത്ത്; ചരിത്രവും മിത്തും ചേര്‍ത്ത്  പാ രഞ്ജിത്ത് കൂട്ടുകെട്ടില്‍  താങ്കലാന്‍ ';  ടീസര്‍  പുറത്തുവിട്ടു

ചിയാന്‍ വിക്രം വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന താങ്കലാന്‍,ചരിത്രവും മിത്തും ചേര്‍ത്ത് KGF പശ്ചാത്തലത്തിലാണ്  ഒരുക്കിയിരിക്കുന്നത്. പാര്‍വതി തിരുവോത്ത്  ആണ് ചിത്രത്തിലെ നായിക ആരെയും ഞെട്ടിക്കുന്ന ആകാംഷയോടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തം. 2024 ജനുവരി 26 നു ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെ.ജി.എഫ്-ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

തമിഴിലെ ഹിറ്റ് മേക്കര്‍ ജി വി പ്രകാശ്കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.  കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.എസ് എസ് മൂര്‍ത്തി ആണ് കലാ സംവിധായകന്‍. ആക്ഷന്‍ കൊറിയോഗ്രഫി സ്ടാന്നെര്‍ സാം .

Thangalaan Teaser HDR

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES