വിക്രമിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് താങ്കലാന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആരെയും ഞെട്ടിക്കുന്ന ആകാംഷയോടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തം. മേക്കിങ്ങ് വിഡിയോ പുറത്ത് വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.
പാര്‍വതി തിരുവോത് ആണ് നായിക.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെ.ജി.എഫ്-ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴിലെ ഹിറ്റ് മേക്കര്‍ ജി വി പ്രകാശ്കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.എസ് എസ് മൂര്‍ത്തി ആണ് കലാ സംവിധായകന്‍. കെ.ജി.എഫ് കമലഹാസന്‍ ചിത്രം വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പ് അറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. പി.ആര്‍.ഒ ശബരി