ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ പുതുമായര്‍ന്ന ക്യാമ്പസ് ചിത്രമെത്തുന്നു;താരപ്രഭയില്‍ നടന്ന താള്‍ ഓഡിയോ ലോഞ്ചിന്റെ വിശേഷങ്ങള്‍ കാണാം

Malayalilife
ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ പുതുമായര്‍ന്ന ക്യാമ്പസ് ചിത്രമെത്തുന്നു;താരപ്രഭയില്‍ നടന്ന താള്‍ ഓഡിയോ ലോഞ്ചിന്റെ വിശേഷങ്ങള്‍ കാണാം

രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥ പ്രേക്ഷകരിലേക്കെത്തിക്കുന്ന 'താള്‍' ചിത്രത്തിന്റെ വര്‍ണാഭമായ പ്രി ലോഞ്ച് ഇവന്റും ഓഡിയോ റിലീസും കൊച്ചി ഐ എം എ ഹൗസില്‍ നടന്നു. ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എവര്‍ഷെയ്ന്‍ മണി, ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രൊഡ്യൂസറുമായ  ലിസ്റ്റിന്‍ സ്റ്റീഫന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 

ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാതാവായ ക്രിസ് തോപ്പില്‍, മറ്റു നിര്‍മ്മാതാക്കളുടെ പ്രതിനിധികളായ റെമോണ, ജൈസണ്‍ പുത്തന്‍പുരക്കല്‍, സരിന്‍ കമ്പാട്ടി എന്നിവര്‍ പങ്കെടുത്തു. സംവിധായകന്‍ രാജാസാഗര്‍, തിരക്കഥാകൃത്ത് ഡോ.ജി.കിഷോര്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, താളില്‍ പ്രധാന വേഷങ്ങളിലെത്തുന്ന ആന്‍സണ്‍ പോള്‍,ആരാധ്യ ആന്‍, അരുണ്‍കുമാര്‍, നോബി മാര്‍ക്കോസ്, വിവ്യ ശാന്ത്, ഗായകരായ സൂരജ് സന്തോഷ്, രഞ്ജിത്ത് ജയരാമന്‍, ഗാനരചയിതാവ് രാധാകൃഷ്ണന്‍ കുന്നുംപുറം എന്നിവരും സന്നിഹിതരായിരുന്നു. 

മനോരമ മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രണ്‍ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Read more topics: # താള്‍ ഓഡിയോ
Thaal Movie audio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES