തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയിലെ കെ കെ നഗറില്‍ ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ ആണ് യുവ സംവിധായകന്‍ മരിച്ചത്. മറ്റൊരു നടനായ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്റെ ജീവനെടുത്ത അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
29 വയസായിരുന്നു. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ വെട്രിമാരന്റെ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അപകട സമയം പളനിയപ്പന്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഏതാനും സിനിമകളില്‍ സഹനടനായ പളനിയപ്പന്‍ ഒടുവില്‍ അഭിനയിച്ചത് രജനി മുരുകന്‍, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണെന്നും പോലീസ് അറിയിച്ചു.