വെബ് സീരിസില്‍ ടോപ്ലെസ് രംഗങ്ങളില്‍ അഭിനയിച്ച നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച 'ജീ കര്‍ദാ' എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചത്. ജൂണ്‍ 15ന് റിലീസ് ചെയ്ത സീരിസിലെ നടിയുടെ ടോപ്ലെസ് രംഗങ്ങള്‍ ലീക്ക് ആയി സമൂഹമാധ്യമങ്ങളില്‍ നിറയുകയുണ്ടായി.
ചുംബനരംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണ് നടിയെ വിവാദത്തിലാക്കുന്നത്.ഇതോടെ 18 വര്‍ഷത്തെ കരിയറില്‍ താരം നിലനിറുത്തിയിരുന്ന നോ കിസ് പോളിസി തകര്‍ന്നുവെന്ന് വിമര്‍ശിക്കുകയാണ് ആരാധകര്‍.
2016ല്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തമന്ന വ്യക്തമാക്കിയിരുന്നു. ഈ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് താരത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നത്. തമന്ന പുതിയ സണ്ണി ലിയോണിയെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വിജയ് വര്‍മ്മയുമായുള്ള പ്രണയം തമന്ന തുറന്നുപറഞ്ഞത്. ലസ്റ്റ് സ്റ്റോറീസിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സൗഹൃദം പ്രണയത്തിലേക്ക് മാറുകയായിരുന്നു.
ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കര്‍ദാ. ആഷിം ഗുലാട്ടി, സുഹൈല്‍ നയ്യാര്‍, അന്യാ സിങ്, ഹുസൈന്‍ ദലാല്‍, സയാന്‍ ബാനര്‍ജി, സംവേദന സുവല്‍ക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്.