Latest News

മാധവനും നയന്‍താരയും സിദ്ധാര്‍ത്ഥും ഒന്നിക്കുന്ന ടെസ്റ്റ്; ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 മാധവനും നയന്‍താരയും സിദ്ധാര്‍ത്ഥും ഒന്നിക്കുന്ന ടെസ്റ്റ്; ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

യന്‍താരയും മാധവനും സിദ്ധാര്‍ത്ഥും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ദി ടെസ്റ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണ് എത്തിയിരിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിര്‍മ്മാതാവ് ശശികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാനമാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലറായിരിക്കും സിനിമ.സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് സിനിമയെന്നാണ് വിവരം. 

ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് നിര്‍മ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവര്‍ത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല. 'ആയിത എഴുത്ത്, രംഗ് ദേ ബസന്തി എന്നീ സിനിമകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്. 

അതേസമയം, ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.നയന്‍താര നായികയായി എത്തുന്ന 75-ാമത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. നവാഗതനായ നിലേഷ് കൃഷ്ണയാണ് സംവിധാനം. ശങ്കറിന്റെ അസോഷ്യേറ്റ് ആയി 2.0 ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ നിലേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

TEST Motion Poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES