ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോൻ. 'അനശ്വരം' എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുടുംബജീവിതത്തെ കുറിച്ചും ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് താരം.കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ബിഗ് ബോസില്‍ നിന്നും താരം പുറത്തായത്. ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് താരം ഇപ്പോള്‍. മകളെക്കുറിച്ച് വാചാലായായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അച്ഛന്‍ തനിക്ക് തന്ന പോലെയുള്ള പരിഗണനും സ്‌നേഹവും അവള്‍ക്ക് കൊടുക്കാനായുള്ള ശ്രമത്തിലാണ് താനെന്ന് ശ്വേത പറയുന്നു.
ഫിലോസഫിക്കലായല്ല ജീവിതത്തെ മറ്റൊരു കാഴ്‌ചപ്പാടിലൂടെ കാണാന്‍ എന്നെ പഠിപ്പിച്ചത് എന്റെ ഗുരുജിയാണ്. ഗുള്‍സാഹിബ് എന്ന ഗുരുജി. പതിനേഴ് വര്‍ഷം മുമ്ബാണ് മുംബയില്‍ വച്ച് ഞാന്‍ ഗുരുജിയെ പരിചയപ്പെട്ടത്. ഏറ്റവുമാദ്യം ഏറ്റവും നന്നായി സ്നേഹിച്ച് തുടങ്ങേണ്ടത് അവനവനെത്തന്നെയാണെന്നാണ് ഗുരുജി എനിക്ക് നല്‍കിയ ആദ്യ പാഠം. ഞാന്‍ എന്നെ സ്നേഹിച്ചാല്‍ എനിക്ക് ആരെയും സ്നേഹിക്കാം. മറ്റുള്ളവര്‍ എന്നെയും സ്നേഹിക്കും. ഞാനാണ് ബെസ്റ്റ് എന്നോ ഞാനാണ് ബ്യൂട്ടിഫുള്‍ എന്നോ ആദ്യം തോന്നേണ്ടത് എനിക്ക് തന്നെയാണ്. എന്നാലേ മറ്റുള്ളവര്‍ക്കും എന്നെക്കുറിച്ച് അങ്ങനെ തോന്നൂ. എനിക്ക് ഒരുപാട് ദൈവാധീനമുണ്ടെന്ന് തോന്നിയിട്ടുണ്ട്.
വികാരവിക്ഷോഭങ്ങള്‍ അടക്കാന്‍ പഠിച്ചത് മകളുടെ വരവോടെയാണ്. ദേഷ്യവും സങ്കടവും അവളുടെ മുന്നില്‍ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവര്‍ എന്ന് കുട്ടികള്‍ക്ക് തോന്നണം. അവരുടെ ഏത് പ്രശ്‌നത്തിനും മാതാപിതാക്കളില്‍ നിന്നും പരിഹാരം ലഭിക്കുമെന്ന് അവര്‍ക്ക് വിശ്വാസം ഉണ്ടാവണം. കരുതലും സ്‌നേഹവും മാത്രമേ എനിക്ക് മോള്‍ക്കായി നല്‍കാന്‍ കഴിയൂയെന്നും ശ്വേത മേനോന്‍ പറയുന്നു.
സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് അച്ഛന്‍ കായിക മത്സരങ്ങളില്‍ തന്നെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുമായിരുന്നു. സ്‌പോര്‍ട്‌സും സെല്‍ഫ് പ്രൊട്ടക്ഷനും പെണ്‍കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം. താന്‍ യോഗാ ക്ലാസിന് ഇപ്പോഴും പോവാറുണ്ടെന്നും താരം പറയുന്നു. നാളെ മകള്‍ അമ്മയാവുമ്ബോള്‍ അവളുടെ കുട്ടി അമ്മൂമ്മ എത്ര സെക്‌സിയാണ്, ക്യൂട്ടാണ് എന്ന് പറഞ്ഞ് കേള്‍ക്കുമ്ബോഴുണ്ടാകുന്ന സന്തോഷം വേറെത്തെന്നെയാണ്.