ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു നടന്‍ സണ്ണി വെയ്ന്‍ ദീര്‍ഘകാല പ്രണയിനിയായിരുന്ന രഞ്ജിനിയെ താലി ചാര്‍ത്തി സ്വന്തമാക്കിയത്. ഗുരുവായൂരിലായിരുന്നു അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വിവാഹം നടന്നത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സില്‍ മത്സരിച്ചിട്ടുള്ള രഞ്ജിനി നര്‍ത്തകിയാണ്. സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. ക്ഷേത്ര എന്ന ഡാന്‍സ് സ്്കൂള്‍ 2017ല്‍ ഉദ്ഘാടനം ചെയ്തത് സണ്ണിയായിരുന്നു. സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ഇവര്‍ ഇരുവരും.
കഴിഞ്ഞ ദിവസമായിരുന്നു സണ്ണിയുടെ പിറന്നാള്‍ ഇപ്പോള്‍ ഭര്‍ത്താവിന് സര്‍പ്രൈസ് കേക്കും ആഘോഷങ്ങളുമൊക്കെയൊരുക്കി രഞ്ജിനി ഞെട്ടിച്ചതാണ് വൈറലായി മാറുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അടുക്കുംചിട്ടയുമില്ലാത്ത മുടിയോടു കൂടി ഒരു അടുക്കുംചിട്ടയുമില്ലാത്തവനെ കണ്ടത്. പക്ഷേ എന്നും എപ്പോഴും എന്റെ അടുക്കുംചിട്ടയുമില്ലാത്ത മനുഷ്യനോടൊപ്പമുണ്ടാവാണ് എനിക്കിഷ്ടം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലിമിറ്റഡ് എഡിഷനെന്നാണ് രഞ്ജിനി കുറിച്ചത്. പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ സണ്ണിച്ചാ എന്നെഴുതിയ ഡ്രൈ ഫ്രൂട്ട്‌സും ചോക്ലേറ്റും നട്‌സുമെല്ലാം നിറച്ച കേക്കാണ് സണ്ണിക്ക് സര്‍പ്രൈസായി രഞ്ജിനി നല്‍കിയത്. തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായ ബാലുവിനെ എടുത്താണ് രഞ്ജിനി ചിത്രത്തിലുള്ളത്. വിവാഹത്തിന് മുമ്പ് സണ്ണി വെയ്ന്‍ തന്റെ പ്രണയിനിക്ക് വാങ്ങികൊടുത്ത മിനിയേചര്‍ പിന്‍സ്ചര്‍ ഇനത്തില്‍പെട്ട പട്ടിക്കുട്ടിയാണിത്.
അതേസമയം സണ്ണിക്ക് ആശംസയറിയിച്ച് ദുല്‍ഖര്‍ കുറിച്ച വരികളും ഏറെ ശ്രദ്ധനേടിയിരുന്നു.ജന്മദിനാശംസകള്‍ സണ്ണിച്ചാ! നിങ്ങള്‍ എന്റെ സ്വന്തം സഹോദരനാണെങ്കില്‍ കൂടി എനിക്ക് നിങ്ങളെ ഇതില്‍ കൂടുതല്‍ സ്‌നേഹിക്കാന്‍ കഴിയില്ല. സെക്കന്റ് ഷോ മുതല്‍ ഇപ്പോള്‍ വരെ നമ്മള്‍ മാറിയിട്ടില്ല, വര്‍ഷങ്ങള്‍ക്ക് അനുസരിച്ച് അടുപ്പം കൂടിയിട്ടെ ഉള്ളൂ. നീയും കുഞ്ചുവും ഞങ്ങളുടെ ലോകമാണ്, നിങ്ങളെ രണ്ടുപേരെയും ഒന്നിച്ച് കാണുന്നത് എല്ലായ്‌പ്പോഴും ഹൃദയത്തില്‍ സന്തോഷം നിറയ്ക്കുന്നു. ഏറ്റവും സന്തോഷകരമായ ദിവസം ആസ്വദിക്കൂ, എല്ലായ്‌പ്പോഴും നിങ്ങളായിരിക്കൂ, കാരണം സണ്ണിച്ചന്‍ ഒരപൂര്‍വ്വ കണ്ടെത്തലാണ് എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്.