മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനില്‍ വില്ലനായി എത്തുന്നു.രജനികാന്ത് ചിത്രം ജയിലറിലെ ബ്ലാസ്റ്റ് മോഹനെ അവതരിപ്പിച്ച് മലയാളി സിനിമാപ്രേമികള്‍ക്കും പരിചിതനായ തെലുങ്ക് താരം സുനില്‍ ആണ് മലയാളം അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പിന്നാലെ ഈ ചിത്രത്തില്‍ ആദ്യമായി പ്രഖ്യാപിക്കപ്പെടുന്ന കാസ്റ്റിംഗും സുനിലിന്റേത് ആണ്.
കണ്ണൂര്‍ സ്‌ക്വാഡിനുശേഷം മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായി സണ്ണി വയ് ന്‍ എത്തുന്നു. മമ്മൂട്ടിയുടെ സഹോദരന്റെ വേഷമാണ് ടര്‍ബോയില്‍ സണ്ണി അവതരിപ്പിക്കുക. അതേസമയം തമിഴ് നടന്‍ അര്‍ജുന്‍ ദാസിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് ടര്‍ബോ. കൈദി എന്ന ചിത്രത്തിലൂടെ മലയാളത്തിനും പരിചിതനാണ് അര്‍ജുന്‍ദാസ്. പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അഞ്ജന ജയപ്രകാശ് ആണ് നായിക.
നിരഞ്ജന അനൂപ് മറ്റൊരു താരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോ കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്ന ടര്‍ബോയ്ക്ക് ദുബായിലും ചിത്രീകരണമുണ്ട്.ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് രചന നിര്‍വഹിക്കുന്നത് . വിഷ്ണു ശര്‍മ്മ ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍.അതേസമയം ടര്‍ബോ പൂര്‍ത്തിയായ ശേഷം മമ്മൂട്ടി , രഞ്ജന്‍ പ്രമോദിന്റെ ചിത്രത്തില്‍ ആണ് അഭിനയിക്കുന്നത്.