Latest News

പ്രമുഖ സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി; ചിത്രം വൈറൽ

Malayalilife
topbanner
 പ്രമുഖ സ്റ്റണ്ട് മാസ്റ്റർ  മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി; ചിത്രം വൈറൽ

 മലയാള ചലചിത്രരംഗത്തെ പ്രമുഖ സ്റ്റണ്ട് മാസ്റ്ററാണ് മാഫിയ ശശി എന്നറിയപ്പെടുന്ന ശശിധരൻ. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി അദ്ദേഹം ആയിരത്തിലേറെ ചലച്ചിത്രങ്ങളിൽ സംഘട്ടനരംഗങ്ങൾ ചെയ്തു. മാഫിയ എന്ന ഹിന്ദി ചലച്ചിത്രത്തിൽ അദ്ദേഹം ചെയ്ത സംഘട്ടന രംഗങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ അദ്ദേഹം മാഫിയ ശശി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ആക്ഷൻ കൊറിയൊഗ്രഫറായ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോൻ ആണ് വധു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഇരു വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്.

സിനിമയിൽ അസിസ്റ്റന്റ് സ്റ്റണ്ട് ഡയറകടർ ആണ് സന്ദീപ്. നിരവധി സിനിമകളിൽ അച്ഛനൊപ്പം സന്ദീപ് പ്രവർത്തിച്ചിട്ടുണ്ട്. ജിബിൻ സംവിധാനം ചെയ്യുന്ന വള്ളിക്കെട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും സന്ദീപ് ചുവടുവച്ചിരുന്നു. മമ്മൂട്ടിയുടെ അനന്തരവൻ അഷ്‌ക്കർ സൗദാൻ ആണ് ചിത്രത്തിൽ നായകൻ.
 

Read more topics: # Stund master mafiya sasi ,# son married
Stund master mafiya sasi son married

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES