ബിഗ്‌ബോസ് ഷോയില്‍ എത്തി പ്രണയത്തിലായ ദമ്പതികളാണ് ടിവി അവതാരക പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും. മലയാളി ടിവി പ്രേക്ഷകര്‍ക്ക് മുന്നില്‍ മൊട്ടിട്ട് വളര്‍ന്ന പ്രണയമായതിനാല്‍ തന്നെ എല്ലാവരും ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ഇഷ്ടമാണ്. ഇവരുടെ വിവാഹവും പേളിഷ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അഞ്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പേളിയുടെ പിറന്നാള്‍. ഈ ദിവസം ശ്രീനി ആഘോഷമാക്കി മാറ്റിയിരുന്നു. ഇന്നാണ് ശ്രീനിയുടെ പിറന്നാള്‍. ഇപ്പോള്‍ പ്രിയതമന്‍ തനിക്ക് നല്‍കിയ സര്‍പ്രൈസിനെക്കാള്‍ ഒരുപടി മേലെ ശ്രീനിയുടെ പിറന്നാള്‍ ആഘോഷമാക്കി ഞെട്ടിച്ചിരിക്കയാണ് പേളി.
മലയാളികളുടെ പ്രിയ ജോഡികളാണ് പേളിയും ശ്രീനിഷും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ശ്രീനിഷിനൊപ്പം വിവാഹശേഷമുളള തന്റെ രണ്ടാമത്തെ പിറന്നാള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പേളി ആഘോഷിച്ചത്. രാത്രി സര്‍പ്രൈസായി കേക്ക് ഭാര്യക്ക് നല്‍കിയാണ് ശ്രീനിഷ് പേളിയുടെ പിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോള്‍ 5 ദിവസങ്ങള്‍ക്കിപ്പുറം ശ്രീനിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കയാണ് പേളിയുടെ കുടുംബം. മെയ് -ജൂണ്‍ മാസങ്ങള്‍ പേളിയെയും ശ്രീനിയേയും സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെ മാസങ്ങളാണ്. ഇവരുടെ വിവാഹവാര്‍ഷികം മേയ് 5നാണ്.
ഇപ്പോള്‍ ശ്രീനിയുടെ പിറന്നാള്‍ ആഘോഷവീഡിയോ പങ്കുവച്ചിരിക്കയാണ് പേളി. സ്വന്തം കൈയാല്‍ നിര്‍മ്മിച്ച ഒരു കാര്‍ഡും പേളി ശ്രീനിക്ക് സമ്മാനിച്ചു. ഇതില്‍ നിറയേ പ്രിയപ്പെട്ടവരുടെ ആശംസകളായിരുന്നു. ഒരു ജോയിന്റ് ഫാമിലി ആയതിന്റെ ഗുണവും സന്തോഷവും ഇതൊക്കെയാണ്. ഒരു പാര്‍ട്ടിക്ക് മതിയായ ആളുകളെ കിട്ടും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്ക് വച്ചിരിക്കുന്നത്.