ചെറിയ പ്രായത്തില്‍ തന്നെ ആളുകളുടെ വിമര്‍ശനം കേള്‍ക്കുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കി; വിമര്‍ശകര്‍ക്ക് മറുപടിയുമായി ശ്രീദേവിയുടെ മകൾ ഖുഷി

Malayalilife
topbanner
ചെറിയ പ്രായത്തില്‍ തന്നെ ആളുകളുടെ വിമര്‍ശനം കേള്‍ക്കുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കി; വിമര്‍ശകര്‍ക്ക് മറുപടിയുമായി  ശ്രീദേവിയുടെ മകൾ ഖുഷി

ബോളിവുഡിലെ പ്രിയങ്കരിയായ നടിയാണ് അന്തരിച്ച താരം ശ്രീദേവ. അമ്മയുടെ പാത പിന്തുടർന്ന് മക്കളായ ജാന്‍വി കപൂറും, ഖുഷി കപൂറും സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്‌തു. എന്നാൽ സിനിമയിലേക്ക് അരങ്ങേറ്റം  ജാന്‍വിയ്ക്ക് പ്രേക്ഷക ഹൃദയം കീഴടക്കൻ സാധിക്കുകയും ചെയ്‌തു. ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം 'ധടക്' എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാൽ  ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കും  മുന്‍പ് തന്നെ സിനിമയെ ഗൗരവമായി പഠിക്കാന്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ചേര്‍ന്നിരിക്കുകയാണ് ഖുഷി. എന്നാൽ ഇപ്പോൾ സിനിമയിലേക്ക് ചുവട് വയ്ക്കുന്നതിന് മുന്നേ തന്നെ തനിക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും നെഗറ്റീവ് കമന്റുകളെക്കുറിച്ച്  പ്രതികരണവുമായി  ഖുഷി രംഗത്ത് എത്തിയിരിക്കുകയാണ്. 

പത്തൊമ്പത്  വയസ്സുള്ള സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. ഞാനൊന്നും ചെയ്യാതിരുന്നിട്ടും ജനങ്ങളുടെ സ്വീകാര്യത കാണുമ്പോൾ  സന്തോഷം തോന്നാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ അലോസരപ്പെടുത്താറുണ്ട്.

ചെറിയ പ്രായത്തില്‍ തന്നെ ആളുകളുടെ വിമര്‍ശനം കേള്‍ക്കുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കി. അല്‍പം നാണംകുണുങ്ങിയായ വിമുഖതയുള്ള പെണ്‍കുട്ടിയാണ് ഞാന്‍. ചിലപ്പോഴൊക്കെ ആളുകളുടെ വെറുപ്പാണ് ലഭിക്കുന്നത്. ഇതാണ് ഞാന്‍ എന്ന് ജനങ്ങള്‍ അറിയണമെന്നുണ്ട്. പക്ഷേ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല. അതില്‍ നിന്ന് എന്റെ അരക്ഷിതാവസ്ഥയും ആത്മാഭിമാന പ്രശ്നങ്ങളും ഉടലെടുക്കും.

ഞാന്‍ എന്റെ അമ്മയെപ്പോലെയോ ചേച്ചിയേപ്പോലെയോ അല്ല കാണാന്‍. അതുകൊണ്ട് ചിലപ്പോഴൊക്കെ ആളുകള്‍ എന്നെ കളിയാക്കുന്നതു കാണാം. ജീവിതം നീട്ടിയ വെല്ലുവിളികളോട് പൊരുതുന്ന ആളുകളെ ചിരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് താന്‍. അവനവനില്‍ ആത്മാര്‍ഥമായി ഇരിക്കുക, നമ്മളായി തന്നെ ഇരിക്കുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത് ' എന്നും ഖുഷി വ്യക്തമാക്കി. 

Sridevi daughter Khushi in response to critics

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES