Latest News

സൂര്യയ്‌ക്കൊപ്പം നായികയായി അപര്‍ണാ ബാലമുരളി;  എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥ പറയുന്ന ചിത്രം 'സൂരാരൈ പൊട്രു ടീസര്‍ കാണാം

Malayalilife
സൂര്യയ്‌ക്കൊപ്പം നായികയായി അപര്‍ണാ ബാലമുരളി;  എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥ പറയുന്ന ചിത്രം 'സൂരാരൈ പൊട്രു ടീസര്‍ കാണാം

സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സൂരാരൈ പൊട്രു' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എയര്‍ ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരമെന്നാണ് റിപ്പോര്‍ട്ട്. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് ഇതമലയാളിയായ അപര്‍ണ ബാലമുരളി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സുധാ കൊങ്കര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രമാണിത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വ്വം താളമയമായിരുന്നു അപര്‍ണയുടെ ആദ്യ തമിഴ് ചിത്രം. 

Soorarai Pottru Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES